Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

'ചന്ദ്രേട്ടന് പവിഴ ദ്വീപിന്റെ യാത്രയയപ്പ്'

Repoter: jomon kurisingal

'ചന്ദ്രേട്ടന് പവിഴ ദ്വീപിന്റെ യാത്രയയപ്പ്' എന്ന പേരിൽ 'ഹോപ്പ് ബഹ്‌റൈൻ' സംഘടിപ്പിച്ച പ്രോഗ്രാം ബഹ്‌റൈനിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകരുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നീണ്ട മുപ്പത്തിയേഴു വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ചന്ദ്രൻ തിക്കോടിയോടുള്ള ആദര സൂചകമായി, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സമാജം പ്രസിഡണ്ട് പി. വി രാധാകൃഷ്‌ണപിള്ള ഉൽഘാടകനായ യോഗത്തിൽ, 'പവിഴ ദ്വീപിലെ പൂർണ്ണ ചന്ദ്രൻ' എന്ന പേരിൽ പുസ്‌തക പ്രകാശനവും നടന്നു. ആദ്യ കോപ്പി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിൽ നിന്നും ഫ്രാൻസിസ് കൈതാരത്ത് ഏറ്റുവാങ്ങി.

ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും, മാധ്യമ സുഹൃത്തുക്കളും ശ്രീ ചന്ദ്രൻ തിക്കോടിയോടൊന്നിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. ഹോപ്പിന്റെ ഉപഹാരം പ്രസിഡണ്ട് ജെറിൻ ഡേവിസും, ബഹ്‌റൈൻ പൊതു സമൂഹത്തിന്റെ ഉപഹാരം സാമൂഹിക പ്രവർത്തകർ ചേർന്നും കൈമാറി. സുബൈര്‍ കണ്ണൂര്‍, കെ.ടി സലിം, റഫീക്ക് അബ്ദുള്ള, എന്‍.കെ വീരമണി, എബ്രഹാം ജോണ്‍, നാസര്‍ മഞ്ചേരി, റഷീദ് മാഹി, യു.കെ ബാലന്‍, ഫ്രാന്‍സിസ് കൈതാരത്ത്, ബിജു മലയില്‍, ലത്തീഫ് ആയഞ്ചേരി, മൊയിദു, മജീദ്‌ തണല്‍, ഷിബു പത്തനംതിട്ട, സുനില്‍ ബാബു, സയീദ്‌ റമദാന്‍ നദവി, എടത്തൊടി ഭാസ്കരന്‍, ബിനു കുന്നംതാനം, ഗഫൂര്‍ കൈപ്പമംഗലം, സിയാദ് ഏഴംകുളം, പങ്കജ് നാഭന്‍, ജലീല്‍ മാധ്യമം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അൻസാർ മുഹമ്മദ് സ്വാഗതവും, അഷ്‌കർ പൂഴിത്തല നന്ദിയും പറഞ്ഞ യോഗം വിനു ക്രിസ്റ്റി നിയന്ത്രിച്ചു. സ്ഥാപക നേതാവും, മാർഗ ദർശിയുമായ ചന്ദ്രേട്ടൻ പകർന്നു നൽകിയ മാതൃക, ഹോപ്പിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ ഊർജമാണ് നൽകുകയെന്ന് അധ്യക്ഷ പ്രസംഗത്തിൽ നിസ്സാർ കൊല്ലം അഭിപ്രായപ്പെട്ടു. സിബിൻ സലിം, ഷബീർ മാഹി, പ്രിന്റു ഡെല്ലിസ്, ലിജോ വർഗ്ഗീസ്, മുജീബ് റഹ്‌മാൻ, സാബു ചിറമേൽ, ജോഷി നെടുവേലിൽ, റംഷാദ് എ.കെ, സുജേഷ് ചെറോട്ട, ഗിരീഷ് പിള്ളൈ, അശോകൻ താമരക്കുളം, ഷിജു സി. പി, ജാക്‌സ് മാത്യു തുടങ്ങിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

27 July 2024

Latest News