Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്രൻറ്സ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ശൈഖ് അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അശ്ശൈഖ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. ഈസാ ടൗണിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ശൈഖ് അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അശ്ശൈഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മനസ്സും ശരീരവും വിമലീകരിക്കാനുള്ള സന്ദര്‍ഭമാണ് നോമ്പെന്നും എല്ലാവരേയും ഐക്യപ്പെടുത്താനുതകുന്ന അവസരമാണ് റമദാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശരീഅ സുപ്രീം കോടതി അണ്ടര്‍ സെക്രട്ടറി ശൈഖ് ഹമദ് ഫദ്ല്‍ അദ്ദൂസരി പ്രാര്‍ഥന നിര്‍വഹിച്ചു. പാര്‍ലമെൻറംഗം അഹ്മദ് അബ്ദുല്‍ ഖാദര്‍ അല്‍ അന്‍സാരി,  മുന്‍ പാര്‍ലമെൻറംഗം ശൈഖ് മുഹമ്മദ് ഖാലിദ് ബൂ അമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ റമദാൻ സേന്ദശം നൽകി. വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്വി സ്വാഗതമാശംസിക്കുകയും സെക്രട്ടറി സി.എം മുഹമ്മദ് അലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. ബഹ്റൈൻ പ്രവാസി ഭൂമികയിലെ സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. എം. അബ്ബാസ്, എം.എം ഫൈസല്‍, എം.എം സുബൈര്‍, നജ്മുദ്ദീന്‍, ഇല്‍യാസ് ശാന്തപുരം, അബ്ദുല്‍ ജലീല്‍, എ. അഹ്മദ് റഫീഖ്, സുഹൈല്‍ റഫീഖ്, വി.കെ അനീസ്, യൂനുസ് സലീം, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, ഇ.കെ സലീം, മൊയ്തു കാഞ്ഞിരോട്, മുഹമ്മദ് ഷാജി, എം. അബ്ദുല്‍ ഖാദര്‍, സിറാജ് കുഴിപ്പിള്ളിക്കര,  മൂസ കെ. ഹസന്‍, ഷൗക്കത്തലി, സജീര്‍ കുറ്റ്യാടി, മഹ്മൂദ്, മുഹമ്മദ് ശരീഫ്, ഗഫൂര്‍ കുമരനല്ലൂര്‍, ഇര്‍ഷാദ് അന്നന്‍, മുസ്തഫ കൊടുങ്ങല്ലൂര്‍,  സാജിദ സലീം, സഈദ റഫീഖ്, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ്, ഹസീബ ഇര്‍ഷാദ്, റഷീദ സുബൈര്‍, ജാസ്മിന്‍ നാസര്‍, ബുഷ്റ റഹീം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.    

26 April 2024

Latest News