Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

മലയാളം മിഷൻ പ്രവേശനോത്സവം

കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മാതൃഭാഷാ  പ്രചരണ സംരംഭമായ മലയാളം മിഷൻ്റെ ബഹ്റൈൻ ചാപ്റ്ററിലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നാളെ നടക്കും.മുൻ കാലങ്ങളിൽ ഉത്സവാന്തരീക്ഷത്തിൽ നടത്തിയിരുന്ന പ്രവേശനോത്സവം കോവിഡ് 19 ൻ്റെ പശ്ചാത്തലിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായാണ് നടത്തപ്പെടുന്നത്.നാളെ രാവിലെ പത്ത് മണിക്ക് തത്സമയം നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്ജ് ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ, അധ്യാപക പരിശീലന വിഭാഗം മേധാവി ഡോ.എം.ടി.ശശി  കവികളായ വി.മധുസുധൻ നായർ ,ഗിരീഷ് പുലിയുർ ,മനോജ് കുറൂർ ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ചാപ്റ്റർ ഉപസമിതിയുടെയും വിവിധ മേഖലാ കേന്ദ്രങ്ങളിലെയും പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കുമെന്ന്ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പാഠശാലാ പഠിതാക്കൾ അവരുടെ വീടുകളിലിരുന്ന് തയ്യാറാക്കി അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം, ഡോക്യു ഡ്രാമ, സംഘഗാനം, ദൃശ്യാവിഷ്കാരം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും.ബഹ്റൈൻ കേരളീയ സമാജം, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി , കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസ്സിയേഷൻ, ബഹ്റൈൻ പ്രതിഭ, ഗുരുദേവസോഷ്യൽ സൊസൈറ്റി, ദിശ സെൻ്റർ, വ്യാസ ഗോകുലം എന്നീ മലയാളം മിഷൻ മാതൃഭാഷാ പഠന കേന്ദ്രങ്ങളിലെ കണിക്കൊന്ന കോഴ്സിലേക്കുള്ള പ്രവേശനോത്സവമാണ് സംഘടിപ്പിക്കുന്നത്.  മാതൃഭാഷാ പഠനത്തിനാഗ്രഹിക്കുന്നവർ പാഠശാലകളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

12 August 2020

Latest News