Sun , Sep 20 , 2020

സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി | കെ .സി .എ ഓണം നല്ലോണം 2020 | പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ സീറോ മലബാർ സോസൈറ്റി യുടെ ആദരാഞ്ജലികൾ |

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി

പാക്‌ട് ബഹ്‌റിനും, ദാദാഭായ് ട്രാവെൽസും ചേർന്ന് നാട്ടിലേക്കുപോകാനാകാതെ വിഷമിക്കുന്ന പാക്‌ട് അംഗങ്ങൾക്കും   മറ്റുള്ളവർക്കും ആയി, ചാർട്ടേർഡ് ചെയ്ത ഗൾഫ് എയർ വിമാനം 171 യാത്രക്കാരുമായി,  ജൂലൈ പത്തിന്  കൊച്ചിയിലേക്ക് പറന്നു തദവസരത്തിൽ  പാക്ടിന്റെ  ഈ  സദുദ്യമത്തോട്  സഹകരിച്ച  എല്ലവർക്കും പാക്‌ട് ഭാരവാഹികൾ  തങ്ങളുടെ   നന്ദി  അറിയിച്ചു.   യാത്രക്കാരുടെ  ഡോക്യൂമെന്റഷൻ വർക്സ്നിന്നു  വേണ്ടി സ്വന്തം  ക്ലബ്‌നിന്റെ  അങ്കണം പാക്ടിനു    തുറന്നു കൊടുത്ത  ഇന്ത്യൻ ക്ലബ്ബിന്റെ  ഭാരവാഹികളായ സ്റ്റാലിൻ, ജോബ് എന്നിവർ പ്രവാസി സമൂഹത്തിനു തന്നെ  അഭിമാനം  പകരുന്നു എന്നും അവർ ഊന്നിപ്പറഞ്ഞു. ഈ ഉദ്യമത്തിൽ പാക്ടിന്റെ കൂടെ സഹകരിച്ച  ശ്രീ സാനി പോൾ,    വിനോദ് തമ്പി ,  അജി ഭാസി,  അനീഷ് വര്ഗീസ്,  ബഹ്‌റൈൻ കേരള  സോഷ്യൽ  ഫോറം ,  ഇന്ത്യൻ എംബസി  ഒഫീഷ്യൽസ് എന്നിവരോടുള്ള   കടപ്പാട്  പാക്‌ട് അ റിയിച്ചു.  ബഹുമാനപെട്ട  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ,  എം  പി  ശ്രീ ശശി തരൂർ,   ബഹുമാനപെട്ട മന്ത്രിയും എം പിയുമായ  ശ്രീ  മുരളീധരൻ,  ശ്രീ  ചെറിയാൻ ഫിലിപ്പ് എന്നിവരുടെ സഹകരണം  കൊണ്ട് കൂടിയാണ്പാക്ടിന്റെ  ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന  സ്വപ്നം  പൂവണിഞ്ഞത്.നിർധനരായ അഞ്ചു പേർക്ക് തികച്ചും സൗജന്യമായി ടിക്കറ്റ്  കൊടുക്കാൻ സാധിച്ചതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനഞ്ചിൽ  കൂടുതൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കൊടുക്കാൻ സാധിച്ചതും  പാക്‌ട് അംഗങ്ങളുടെ  മികച്ച  സഹകരണം  ഒന്ന് കൊണ്ട്  മാത്രമാണ് എന്നും പാക്‌ട് ഭാരവാഹികൾ നന്ദിയോടെ പരാമർശിച്ചു ..കൊറോണ കാലഘട്ടത്തിൽ ഭക്ഷണം പോലുമില്ലാതെ  കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തങ്ങളുമായി കഴിഞ്ഞ മൂന്നു മാസത്തോളമായി നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവരാണ് പാക്‌ട് ഭാരവാഹികൾ. കാരുണ്യപ്രവർത്തന മേഖലയിൽ  നന്മകളുടെ ഈ കൂട്ടായ്മ തുടർന്നും വളരെ സജീവമായിത്തന്നെ  മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പ്രവാസികൾക്കും  പാലക്കാട്ടുകാർക്കും   ഉറപ്പു നൽകി. എല്ലാവരുടെയും പിന്തുണ ഇനിയും ഇത്തരം നന്മ പ്രവർത്തനങ്ങൾക്കു ഉണ്ടാവണം എന്ന് പാക്‌ട് ഭാരവാഹികൾ അഭ്യർത്ഥിച്ചു  

20 September 2020

Latest News