Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

പാലത്തായി: പ്രവാസ ലോകത്തും പ്രതിഷേധക്കനൽ

പാലത്തായി പീഢനക്കേസിൽ സർക്കാറും ആഭ്യന്തര വകുപ്പും കുറ്റാരോപിതനായ
സംഘ്പരിവാർ നേതാവിനെ സംരക്ഷിക്കുവാൻ  നടത്തുന്ന ശ്രമങ്ങൾക്കെതിരെ 'അമ്മമാർക്കും ചിലത് പറയാനുണ്ട് ' എന്ന തലക്കെട്ടിൽ  സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ പ്രതിഷേധ രാവ് സംഘടിപ്പിച്ചു.  പാലത്തായി കേസ് ഇടത് സർക്കാർ അട്ടിമറിക്കുവാൻ ശ്രമിക്കുകയും പോക്സോ ചുമത്താതെ പ്രതിയെ രക്ഷപ്പെടുത്തുക വഴി  ഇരയാക്കപ്പെട്ട   അനാഥയായ നാലാം ക്ലാസുകാരിക്ക്  നീതി‌നിഷേധിക്കപ്പെടുകയാണുണ്ടായത് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ഇ. സി. ആയിശ പറഞ്ഞു. വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ തന്നെ അതിനെയൊക്കെ നിരാകരിച്ച്‌ പോക്സോ വകുപ്പ് എടുത്ത് കളഞ്ഞ്‌  ദുർബല വകുപ്പുകൾ ചേർത്ത  ക്രൈം ബ്രാഞ്ച് നടപടി ദുരുദ്ദേശപരമാണെന്നും ഉടൻ തന്നെ പുനരന്വേഷണം നടത്തണമെന്നും പ്രതിഷേധ രാവിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പോസ്കോ കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍  ചുറ്റുപാടിനെക്കുറിച്ച്‌ കുട്ടികൾക്ക്‌ മനസ്സിലാക്കുന്നതിനായി സ്‌കൂൾതലം മുതൽ ബോധവൽക്കരണവും ലൈംഗിക വിദ്യാഭ്യാസവും നൽകണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.  സംഗമത്തിൽ ഉഷാകുമാരി (വുമൺ ജസ്റ്റിസ് ‌വൈസ് പ്രസിഡന്റ്) മോഹിനി തോമസ് (ബഹ്റൈൻ കേരളീയ സമാജം വനിതാ വിംഗ് മുൻ പ്രസിഡന്റ്) ജമീല ഇബ്രാഹീം (ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം പ്രസിഡന്റ്) ഹേമ‌വിശ്വൻ, സുരഭി‌ ഹരീഷ്, പ്രിറ്റി വിനോദ്, സാജിത‌ സലീം, ഫസീല‌ ഹാരിസ്,‌ ഷംല ശരീഫ്, ഷഹീന നൗമൽ, സൗദ‌ പേരാമ്പ്ര, എന്നിവർ ഐക്യ ദാർഡ്യം പ്രഖ്യാപിച്ച്‌ സംസാരിച്ചു.സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ സെക്രട്ടറി റഷീദ സുബൈർ  അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ രാവിന് സെക്രട്ടറി ജമീല അബ്ദുറഹ്മാൻ റഹ്‌മാൻ സ്വാഗതവും ഹസീബ ഇർശാദ്  നന്ദിയും പറഞ്ഞു.

12 August 2020

Latest News