തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |
സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ, ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപരം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യമായി ഓണസദ്യ ഒരുക്കി. സമൂഹത്തിലെ വിവിധ തുറകളിൽ നിന്ന് എത്തിയ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളും ബഹ്‌റിനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും കെസിഎ കുടുംബാംഗങ്ങളും അടക്കം രണ്ടായിരം പേർ സെപ്റ്റംബർ 13നു ബഹ്റിൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഓണം മഹാ സദ്യയിൽ പങ്കെടുത്തു.
കെസിഎ പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ്, ഐ.സി.ആർ.എഫ്. ചെയർമാൻ ശ്രീ. അരുൾദാസ് തോമസ്, എന്നിവർപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യു എ ഇ എക്സ്ചേഞ്ച് ഏരിയ ഹെഡ് ശ്രി ആനന്ദ് എസ് നായർ മുഖ്യ അതിഥിആയിരുന്നു.കെസിഎ രക്ഷാധികാരി ശ്രീ. പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ ശ്രീ. ജോസ്കെപി, ഗോൾഡൻ ജൂബിലി കമ്മിറ്റി ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ ജോഷി വിതയത്തിൽ, ഓണസദ്യ കമ്മറ്റി കൺവീനർമാരായ ശ്രീ. റോയി ജോസഫ്, ശ്രീ. ബാബു വർഗീസ്, ശ്രീ. രഞ്ജി മാത്യു, ശ്രീ. ബിജു ജോസഫ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സഹൃദയ പയ്യന്നൂർ അവതരിപ്പിച്ച നാടൻപാട്ട് പരിപാടികൾക്ക് കൊഴുപ്പേകി.കെസിഎ ചാരിറ്റി ഹെഡും, ഓണസദ്യ കൺവീനറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്ത് നന്ദി രേഖപ്പെടുത്തി.
സെപ്റ്റംബർ 20ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കെസിഎ അങ്കണത്തിൽ വച്ച് ഓണാഘോഷങ്ങളുടെ സമാപനവും സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങിൽ മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.
21 November 2024