മതേതര സന്ദേശം പകർന്ന് -ഒഐസിസി ഇഫ്താർ വിരുന്ന്
Repoter: ജോമോൻ കുരിശിങ്കൽ
മനാമ : ഭാരതത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒഐസിസി ) ന്റെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ വിരുന്നുകൾ പോലെയുള്ള സൗഹാർദ്ദ സദസ്സുകൾക്ക് കഴിയുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രീയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലത്തും ഉയർത്തിപിടിച്ച ഏറ്റവും വലിയ സന്ദേശം ആയിരുന്നു മതേതരത്വം കാത്തുപുലർത്തുക എന്നുള്ളത്. ആ പന്ഥാവിലൂടെ വേണം ഒഐസിസി യും കടന്നുപോകേണ്ടത്. ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരളീയ സമാജത്തിൽ നടന്ന ഇഫ്താർ വിരുന്ന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ്, കേരളസമാജം ജനറൽ സെക്രട്ടറി എം. പി. രഘു, കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ബി എഫ് സി ജനറൽ മാനേജർ പാൻസിലി വർക്കി, ഗ്ലോബൽ സെക്രട്ടറി കെ. സി. ഫിലിപ്പ്,ഇഫ്താർ കമ്മറ്റി ജനറൽ കൺവീനർ അഷ്‌റഫ് മർവ, ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ ഡയറക്റ്റ് ബോർഡ് മെമ്പർ പ്രേമലത, റഫീഖ് അബ്ദുള്ള, ഒഐസിസി വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ് മാരായ രവി കണ്ണൂർ, നാസർ മഞ്ചേരി എന്നിവർ സംസാരിച്ചു.പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ആത്മീയ പ്രഭാഷണം നടത്തി ഒഐസിസി നേതാക്കളായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, രവി സോള, മനു മാത്യു, ഹംസ ചാവക്കാട്, എം. ഡി ജോയ്, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ലേഡീസ് വിങ് പ്രസിഡന്റ് ഷീജ നടരാജ്, ഇഫ്താർ കമ്മറ്റി അംഗങ്ങൾആയ ഫിറോസ് അറഫ, ഷമീം നടുവണ്ണൂർ, നിസാർ കുന്നംകുളത്തിൽ, സുമേഷ് ആനേരി, ഷാഹിർ മാലോൽ, സോവിച്ചൻ ചേന്നാട്ടുശേരി, ജില്ലാ പ്രസിഡന്റ് മാരായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജോജി ലാസർ, ചെമ്പൻ ജലാൽ, ജസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, എബ്രഹാം സാമുവേൽ, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ജില്ലാ ഭാരവാഹികൾ ആയ സുരേഷ് പുണ്ടൂർ, മുനീർ കൂരാൻ, ഇസ്മായിൽ, അനിൽകുമാർ, ഷാനവാസ്, ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്, സുനിൽ ജോൺ, മോഹൻ കുമാർ, അനിൽ കുമാർ, മോഹൻലാൽ, തോമസ് കാട്ടുപറമ്പിൽ, സുനിൽ ചെറിയാൻ, അൻസിൽ കൊച്ചൂടി, അജി പി ജോയ്, റോയ് മാത്യു, റാഫി വെമ്പായം, അനു, മിൽട്ടൺ, ഷാഹിർ, ബ്രൈറ്റ് രാജൻ, സതി വിശ്വനാഥൻ,മിനി മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി

5 April 2025