Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 140 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഈദ് പ്രമാണിച് ഉച്ച ഭക്ഷണത്തിനുള്ള (ബിരിയാണി ) പൊതികളും വിതരണം ചെയ്തു.  കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.ഇതോടൊപ്പം തന്നെ എസ് ടി സി കമ്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്തു.ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു.

ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് , കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് ക്ലിഫോർഡ് കൊറിയ , സുനിൽ കുമാർ , മുരളീകൃഷ്ണൻ , നാസ്സർ മഞ്ചേരി , പവിത്രൻ നീലേശ്വരം എന്നിവരോടൊപ്പം എസ് .ടി .സി . മാർക്കറ്റിംഗ് മാനേജർ ശ്രീലേഷ് പവാറും ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു .

14 September 2024

Latest News