Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറിൻകുത്തിയോട്ട സമതിയുമായി സഹകരിച്ച് അഞ്ചാമത് ഓണാട്ടുകര ഫെസ്റ്റ് ഭക്തി ആദരപൂർവം ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജൂൺ 21 വെള്ളിയാഴ്ച നടത്തപ്പെട്ടു.

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിൻ കേരളീയ സമാജത്തിന്റെ ആഭി മു ഖ്യത്തിൽ ബഹറിൻകുത്തിയോട്ട സമതിയുമായി സഹകരിച്ച് അഞ്ചാമത് ഓണാട്ടുകര ഫെസ്റ്റ് ഭക്തി ആദരപൂർവം ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജൂൺ 21 വെള്ളിയാഴ്ച നടത്തപ്പെട്ടു.ചെട്ടികുളങ്ങര ദേവി ക്ഷേത്ര തന്ത്രി പ്ളാക്കുടി ഇല്ലം ശ്രീ ഉണ്ണിക്കൃഷ്ൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.

തുടർന്ന് നാട്ടിൽ നിന്നും എത്തിയ ജയൻ ശ്രീഭദ്രയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവസമൃദ്ധമായ കഞ്ഞി സദ്യ രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് അവസാനിച്ചു മൂവായിരത്തിൽ അധികം പേർ കഞ്ഞിസദ്യയിൽ പങ്കെടുത്തു. ഫ്ലവേഴ്സ് Tv യുടെ Managing Director ശ്രീ ശ്രീ കണ്ഠൻ നായരും കഞ്ഞിസദ്യയിൽ പങ്കെടുത്തു. വൈകിട്ട് 7 മണിക്ക് ദീപാരാധനയക്ക് ശേഷം പ്രൗഡഗംഭീരമായ സദസ്സിൽ ചെട്ടികുളങ്ങര ക്ഷേത്ര ആചാരമായ കുത്തിയോട്ട പാട്ടും ചുവടും നടത്തപ്പെട്ടു. കുത്തിയോട്ട പാട്ടിന് നാട്ടിൽ നിന്നും എത്തിയ വെന്നിയിൽ ശ്രീനാരായണപിള്ളയും ചുവടിന്,

ശ്രീ മധു ചന്ദ്രനും നേതൃത്വം നൽകി. 11 മണിക്ക് സദ്യയോടു കൂടി ചടങ്ങിന് പരിസമാപ്തി ആയി. ചടങ്ങുകൾക്ക് ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി.വി രാധാകൃഷ്ണപിള്ള, ബഹറിൻ കുത്തിയോട്ട സമതിയുടെ രക്ഷാധികാരിമാരായ ശ്രീ രഘുനാഥൻ നായർ, ശ്രീ അനിൽ കുമാർ മുതുകുളം എന്നിവർ നേതൃത്വം നൽകി. ഓണാട്ടുകര ഫെസ്റ്റിന്റെ ജനറൽ കൺവീനർ ശ്രീ സന്തോഷ് ബാബു നന്ദി പ്രകാശിപ്പിച്ചു

23 November 2024

Latest News