Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ.

ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന ഒരു സഹോദരന് ഒരുമാസത്തേയ്ക്ക് ആവശ്യമുള്ള ഭക്ഷണസാധനകിറ്റ് നൽകിക്കൊണ്ട്, മാർച്ച് 26 ആണ് കോവിഡ് സേവനപ്രവർത്തനങ്ങൾക്ക്, ഹോപ്പ് തുടക്കം കുറിച്ചത്. അന്നുമുതൽ മുടങ്ങാതെ എല്ലാദിവസവും സേവനപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഒറ്റപ്പെട്ട കുടുംബങ്ങളെയോ, ജോലിയില്ലാത്ത സഹോദരങ്ങളെയോ കണ്ടെത്തിയാണ് സഹായമെത്തിക്കാൻ ശ്രമിക്കുന്നതെങ്കിലും, ദീർഘനാളായി ശമ്പളം ലഭിക്കാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന ഒട്ടേറെ ലേബർ ക്യാമ്പുകളിലും സഹായമെത്തിക്കാൻ സാധിച്ചിരുന്നു. പത്തുകിലോ അരി ഉൾപ്പടെ, കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് അവർക്കാവശ്യമായ സാധനങ്ങൾ കൂടി ഉൾപ്പെടുത്തി, ഇരുപതോളം ഐറ്റംസ് ഉൾപ്പടെയുള്ള കിറ്റാണ് അർഹതപ്പെട്ടവർക്ക് നൽകി വരുന്നത്. ഇതിനോടകം നാനൂറിലധികം ഫുഡ് കിറ്റുകൾ അർഹതപ്പെട്ടവരിൽ എത്തിക്കാൻ സാധിച്ചു.

കിറ്റ് വിതരണത്തിന് പുറമേ, നാട്ടിലേയ്ക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്ന ഹതഭാഗ്യരായ അഞ്ചു സഹോദരങ്ങളുടെ കുടുംബാങ്ങങ്ങൾക്ക്, സമ്മാനങ്ങൾ അടങ്ങിയ ബാഗ് - 'ഗൾഫ് കിറ്റ്' നൽകി യാത്രയാക്കിയതും, അർഹതപ്പെട്ട ഒരാൾക്ക് എയർ ടിക്കറ്റ് നൽകിയതും, ദുരിതത്തിലായിരുന്ന നിരവധി കോവിഡ് രോഗികൾക്ക് കഞ്ഞി, പഴവർഗ്ഗങ്ങൾ തുടങ്ങിയവ എത്തിച്ചു നൽകിയതും, മരുന്ന് വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തിലധികം പേർക്ക് മരുന്ന് വാങ്ങി നൽകിയതുമൊക്കെ നൂറുദിന പ്രവർത്തനങ്ങളിൽ പെടുന്നു. കൂടാതെ ദീഘനാളത്തെ ഹോസ്പിറ്റൽ വാസത്തിൽ ഹോപ്പിന്റെ പരിചരണം ഏറ്റുവാങ്ങി വെസ്റ്റ് ബംഗാൾ സ്വദേശി സുഭാഷ് മണ്ഡലും, കൊല്ലം സ്വദേശി ജയപ്രകാശ് സ്വദേശത്തേയ്ക്ക് യാത്രയായതും ഈ പ്രവർത്തന കാലയളവിലാണ്. സുഭാഷ് മണ്ഡലിന് ഹോപ്പ്, RS. 1,20,000.00 (ഒരുലക്ഷത്തി ഇരുപതിനായിരം രൂപ) യും, ജയപ്രകാശിന്‌ യാത്രാചിലവിന് RS 1,0000 (പതിനായിരം രൂപ) യും സഹായം നൽകിയിരുന്നു. കൂടാതെ ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട എടപ്പാൾ സ്വദേശി പ്രഭാകരന്റെ കുടുംബത്തിന് RS 1,41,000.00 (ഒരുലക്ഷത്തി നാൽപ്പത്തൊന്നായിരം രൂപ) സഹായം നൽകിയതും നൂറുദിനപ്രവർത്തനങ്ങളിൽ പെടുന്നു.

സേവനപ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന എല്ലാ അംഗങ്ങളോടും, മറ്റ് അഭ്യുദയകാംഷികളോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു. ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, അഷ്‌കർ പൂഴിത്തല, സിബിൻ സലിം, ഗിരീഷ് ജി പിള്ളൈ, പ്രിൻറ്റു ഡെല്ലിസ്, ലിജോ വർഗീസ്, ജെറിൻ ഡേവിസ്, കെ ആർ നായർ, നിസ്സാർ കൊല്ലം, അശോകൻ താമരക്കുളം, സാബു ചിറമേൽ, ഷാജി ഇളമ്പിലായ്, അൻസാർ മുഹമ്മദ്, റംഷാദ് എ കെ, റിഷിൻ വി എം, വിനു ക്രിസ്റ്റി, ഷിജു സി പി, മുജീബ് റഹ്‌മാൻ, ഷിബു പത്തനംതിട്ട, മനോജ് സാംബൻ, ഷബീർ മാഹീ, റോണി ഡൊമിനിക്, സുജീഷ് ബാബു, ജാക്‌സ് മാത്യു, ഈപ്പൻ മലയിൽ, നിസ്സാർ മാഹി, ജയേന്ദ്ര പ്രസാദ്, ടോണി വർഗ്ഗീസ്, തുടങ്ങിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

29 March 2024

Latest News