Tue , Mar 31 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

മൈത്രി കുടുംബസംഗമവും പ്രളയത്തിൽ കൈ താങ്ങായ ബഹ്‌റൈൻ പ്രവാസികൾക്കു ആദ രവും സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

മൈത്രി സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമവും കേരളത്തിലെ പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി സാഹായിച്ച ബഹ്‌റൈൻ പ്രവാസികളെ ആദരിക്കുകയും ചെയ്തു. സംഗമം വെസ്റ്റ് റിഫാ മുൻ പാർലമെന്റ് അംഗവും ബഹ്‌റൈൻ മനുഷ്യവകാശ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ്‌ മറാഫി ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു .
പ്രളയത്തിൽ കൈത്താങ്ങായ ബഹ്‌റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂരിന് മുഹമ്മദ് മറാഫി മൈത്രിയുടെ ആദരവ് കൈമാറി. ജിജി നിലമ്പൂർ, ബഷീർ വാണിയംകോടു, റോയി സ്കറിയ എന്നിവർക്ക് മൈത്രി എക്സിക്യൂട്ടീവ് കമ്മിറ്റി മൈത്രി സ്നേഹോപഹാരം നൽകി ആദരിച്ചു.കേരളവും കേരളീയരുമായുള്ള ചെറുപ്പകാലം മുതൽ തനിക്കുള്ള ബന്ധം മുഹമ്മദ് മറാഫി ഓർമ്മിപ്പിച്ചു കൊണ്ടു സംസാരിച്ചു. ഉപദേശക സമിതി അംഗം സഈദ് റമദാൻ നദവി മുഖ്യ പ്രഭാഷണം നടത്തി .ആദരവ് ഏറ്റുവാങ്ങിയ പ്രവാസികളെ സംഗമത്തിൽ പരിചയപ്പെടുത്തി എക്സിക്യൂട്ടീവ് അംഗം നിസാർ കൊല്ലം സംസാരിച്ചു. ആദരവുകൾ തങ്ങളുടെ ഉത്തരവാദിത്വം കൂട്ടുന്നതായി സ്നേഹാദരങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു കൊണ്ടു പ്രവാസികാര്യ കമ്മീഷൻ അംഗം സുബൈർ കണ്ണൂർ മറുപടി പ്രസംഗം നടത്തി.
ജമാൽ ഇരിങ്ങൽ (ഫ്രെണ്ട്സ് അസോസിയേഷൻ), കെ.ടി സലീം, അൻസാർ ചവറ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനസ് കായംകുളം നന്ദി രേഖപ്പെടുത്തി.
എക്സിക്യൂട്ടീവ് അംഗംസുനിൽ ബാബു സംഗമം നിയന്ത്രിച്ചു,ധൻജീബ് അബ്ദുൽ സലാം, അബ്ദുൽ ബാരി, ഹുസൈൻ, നബീൽ, സഹൽ ബഷീർ, നവാസ് കുണ്ടറ, ഷമീർ , സിബിൻ സലീം ,റഹീം ഇടക്കുളങ്ങര, അബ്ദുൽ സത്താർ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി

31 March 2020

Latest News