Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയിൽ വിശാല രാഷ്ടീയ സഖ്യം രൂപപ്പെടണം :റസാഖ് പാലേരി

Repoter: ജോമോൻ കുരിശിങ്കൽ

മനാമ : വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഭരണകൂടത്തെ താഴെയിറക്കാൻ രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ രാഷ്ടീയ പാർട്ടികളും ഒരുമിച്ചു നിൽക്കുന്ന വിശാല മതേതര ജനാധിപത്യ സഖ്യം അനിവാര്യ മായി രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി. ഇതിന് തടസ്സമാകുന്ന മുഴുവൻ പ്രാദേശികവും  സംഘടനാപരവുമായ ശാഠ്യങ്ങൾ രാജ്യത്ത പാർട്ടികൾ താൽകാലികമായി മാറ്റിവെക്കുകയും പൊതുശത്രുവിനെതിരെ ഒന്നായി നിൽക്കുകയും  വേണമെന്ന് അദ്ദേഹം  ഓർമ്മിപ്പിച്ചു .  ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെ ജനാധിപത്യത്തിന്റെ  സംവിധാനങ്ങളേയും  തങ്ങൾക്കനുകൂലമാക്കാൻ ഗൂഢ നീക്കങ്ങളാണ് ബി ജെ പി  ഈ ഇലക്ഷനിൽ നടത്തിയത്. വോട്ടിങ്ങ് യന്ത്രങ്ങളിൽ നടത്തിയ തട്ടിപ്പുകൾ ഉൾപ്പെടെ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ കഴിയും വിധം പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തണം. കേരളം കാണിച്ച രാഷ്ടീയ പ്രബുദ്ധതയിലേക്ക് ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും എത്തിക്കാൻ കഴിയണം .വെൽഫെയർ പാർട്ടിയുടെ UDF പിന്തുണയും തിരഞ്ഞെടുപ്പിൽ നിശ്ചയിച്ച ദിശയും ചേർന്നപ്പോൾ UDfന്റെ വലിയ വിജയത്തിന് കാരണമായി. കേരളത്തിലെ പിണറായി  സർക്കാറിനെതിരായ ഭരണ വികാരവും സി പി എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയത്തിനും  രാഷ്ട്രീയ ദാഷ്ട്ര്യത്തിനുമെതിരായ ജനവിധിയാണ് കേരളത്തിലെ യു ഡി ഫിന്റെ വൻ വിജയത്തിന്  കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു

21 November 2024

Latest News