Sat , Jul 11 , 2020

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി | ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു | സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം | കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ. | ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു. | സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു |

ബഹ്‌റൈൻ OICC തുണയായി വിദ്യക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് വിദ്യ തേടാം

നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂളിലെ വിദ്യ സ്വന്തം വീട്ടിലിരുന്ന് ടിവിയിൽ ഓൺലൈൻ ക്ലാസ് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഒരാൾ പൊക്കത്തിൽ ചെങ്കല്ലിൽ കെട്ടി ഉയർത്തിയ ഒറ്റമുറിയിൽ ഇരുന്ന് മഴനനയാതെ വൈദ്യുതി വെളിച്ചത്തിൽ ഈകൊച്ചു മിടുക്കിക്ക് ഗൃഹപാഠം ചെയ്യാം പുസ്തകം വെക്കാൻ മേശയും ഇരുന്ന് പഠിക്കാൻ കസേരയും എത്തി.
നടുവണ്ണൂർ പഞ്ചായത്തിലെ താഴെ കൊടോളി വിനോദിന്റെയും ശ്രീജയുടെയും ഏകമകളാണ് വിദ്യ ലോക്ഡൌൺലോക്ഡൗ ണിൽ നിലച്ച ലോട്ടറി വില്പന പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മകൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു ലോട്ടറി തൊഴിലാളിയായിരുന്ന വിനോദ്.നാട്ടുകാരനും സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ OICC യൂത്ത് വിങ്‌ വൈസ് പ്രസിഡന്റ് ഷമീം കെ സി വഴി വിവരം അറിഞ്ഞ ബഹ്‌റൈൻ OICC കോഴിക്കോട് ജില്ലാകമ്മറ്റിയാണ് വീട് വൈദ്യുതീകരിക്കുന്നതിനും ടിവി നൽകുന്നതിനും പണം മുടക്കിയത്.

വീടിന്റെ മേൽക്കൂര ചോർന്നൊലിക്കുന്ന രീതിയിൽ ആയിരുന്നു അതും കമ്മറ്റിക്കാർ പുതുക്കി പണിതു വിദ്യക്ക് തലചായ്ക്കാൻ ഒരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കാൻ പോകുന്നു അതിന്ന് പ്രദേശത്തെ UDF പ്രവർത്തകർ മുന്നോട്ട് വരുകയും ഒരു കമ്മറ്റി നിലവിൽ വരുകയും ചെയ്തു. വാർഡ്‌ മെമ്പർ കെ കെ സൗദ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആ ർ ഷഹീൻ ടിവി കൈമാറി.ബഹ്‌റൈൻ OICC നേതാക്കളായ ഗഫൂർ ഉണ്ണികുളം, ഷമീം കെ സി രഞ്ജൻ കച്ചേരി ബിജുബാൽ, ജാലീസ് കെകെ, ശ്രീജിത്ത് പേനായ്, രിജിത്ത്, രവി പേരാമ്പ്ര, സുമേഷ് കുറ്റിയാടി, ഷാഹിർ മലോൽ, എന്നിവർ നേതൃത്വം നൽകി

11 July 2020

Latest News