Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിംസ് ഓണം മഹാസദ്യയുടെ പ്രവേശന പാസ് പ്രകാശനം ചെയ്തു

Repoter: ജോമോൻ കുരിശിങ്കൽ

സീറോമലബാർ സോസൈറ്റി ഈ വരുന്ന സെപ്റ്റംബർ 20ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന മഹാ ഓണസദ്യയിൽ പങ്കെടുക്കുന്നതിനുള്ള കൂപ്പണുകൾ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന ചടങ്ങിൽ വച്ച് പ്രസിഡണ്ട് ചാൾസ് ആലുക്ക മുൻ പ്രസിഡണ്ട് പി പി ചാക്കുണ്ണിക്കും, ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോളിനുംനൽകി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഓണാഘോഷത്തിന് ഇരട്ടിമധുരം ആണെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. കാരണം 1500ഓളം വൃദ്ധസദനങ്ങളിലെ, മാതാപിതാക്കൾക്ക് ഓണ സദ്യ ഒരുക്കുന്ന മഹനീയ കർമ്മത്തിന് സീറോ മലബാർ സോസൈറ്റി ആരംഭം കുറിക്കുന്നു എന്നുള്ള വലിയ സന്തോഷവാർത്ത അദ്ദേഹം പങ്കുവെച്ചു. വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി... ജീവിതത്തിൻറെ സായന്തനങ്ങളിൽ വൃദ്ധസദനങ്ങളിൽ വീർപ്പ് മുട്ടേണ്ടിവരുന്ന, നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി....., നിറം മങ്ങിയ അവരുടെ ജീവിതത്തിൽ വർണ്ണങ്ങളുടെ മഴവില്ല് തീർക്കാൻ സീറോമലബാർ സോസൈറ്റി പരിശ്രമിക്കുകയാണ്. ഇത്തരം സൽകർമ്മങ്ങൾക്ക് സമാനമനസ്കരായ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നതായി സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ജയിംസ് മാത്യു സ്വാഗതം പറഞ്ഞു കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് ഓണാഘോഷ കമ്മിറ്റി കൺവീനർ സാനി പോൾ എൻട്രി പാസ് കൺവീനർ ജോയി എലുവത്തിങ്കൽ മുൻ പ്രസിഡണ്ടുമായ ശ്രീ പി ചാക്കുണ്ണി ശ്രീ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. റോയ് ജോസഫ് നന്ദിയും പറഞ്ഞു.

19 April 2024

Latest News