Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്തനാർബുദ ബാധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിഫ വനിത യൂണിറ്റ് സ്ത്രീകൾക്കായി സ്തനാർബുദബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. റിഫയിലെ അൽഹിലാൽ ഹോസ്പിറ്റൽ ഇേൻറണൽ മെഡിസിൻ കൺസൾട്ടൻറ് േഡാ. സ്വപ്ന പി.കെ ക്ലാസ്സ് എടുത്തു. സ്തനാർബുദത്തിെൻറ ലക്ഷണങ്ങൾ, രോഗ നിർണയത്തിനുള്ള മറ്റ് മാർഗ്ഗങ്ങൾ, ചികിൽസാ രീതികൾ എന്നിവ വിശദമാക്കിയ ഡോക്ടർ  ആരംഭത്തിൽ തന്നെയുള്ള രോഗനിർണയവും ചികിത്സയുമാണ് ഏറ്റവും പ്രധാനം എന്നും അത് കൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ  ഉടൻ വിദഗ്ധ അഭിപ്രായം തേടണമെന്നും നിർദ്ദേശിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ റിഫ യൂണിറ്റ് പ്രസിഡന്റ് ബുഷ്‌റ റഹിം അധ്യക്ഷത വഹിച്ചു. റിഫ ഏരിയ ഓർഗനൈസർ സഈദ റഫീഖ് ഡോക്ടർക്ക് ഉപഹാരംസമർപ്പിച്ചു. ജന്നത് നൗഫൽ, നുസ്ഹ കമറുദ്ധീൻ എന്നിവർ പ്രാർഥനാ ഗീതം ആലപിച്ചു. ഹനാൻ അബ്ദുറഹ്മാൻ, രഹ്ന ആദിൽ, ഫാത്തിമ സാലിഹ്,സോന സക്കരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലുലു അബ്ദുൽ ഹഖ് സ്വാഗതവും റുഫൈദ റഫീഖ് നന്ദിയും പറഞ്ഞു.

26 April 2024

Latest News