Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോവിഡ് ' 19 പ്രവാസി സർവ്വേ : ആശങ്കകളും പ്രതീക്ഷകളും ദേശീയ ചർച്ചാ സംഗമം

ൾഫ് പ്രവാസത്തിൽ കോവിഡ് സൃഷ്ടിച്ച  സ്വാധീനം  പഠനവിധേയമാക്കി  പ്രവാസി രിസാല മാസിക ഗൾഫിലെ ആറ് രാജ്യങ്ങളിലെയും പ്രവാസി മലയാളികൾക്കിടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സംഘടിപ്പിക്കുന്ന ദേശീയ ചർച്ചാ സംഗമം നാളെ ഞായർ ബഹ്റൈൻ സമയം രാത്രി  7:30 ന് ഓൺലൈനിൽ നടക്കും.ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ നത്തിയ   സർവേയിൽ പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അധികപേരും  അഭിപ്രായപ്പെടുന്നുണ്ട്.കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതില്‍ മാനസികാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഭൂരിഭാഗം  പേരും  അഭിപ്രായപ്പെട്ട പ്രവാസി സർവ്വേയിലെ  വെളിപ്പെടുത്തലുകൾ വിശദമായ ചർച്ചക്ക് അവസരമൊരുക്കുന്ന സംഗമത്തിൽ  ആർ.എസ്.സി. ഗൾഫ് കൗൺസിൽ അംഗം ലുഖ്മാൻ വിളത്തൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപ്പിള്ള , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര,  ഇ.എ സലിം , വി.പി.കെ.മുഹമ്മദ് എന്നിവർ സംബന്ധിക്കും.

29 March 2024

Latest News