Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ.

ബിജെപി ഉയർത്തിയ വർഗീയ രാഷ്ട്രീയത്തിന് എതിരെ ഡെൽഹിയിൽ ആംആദ്മി പാർട്ടിയുടെ വിജയം വികസനത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്നവർക്കു ആശാവഹമാണെന്നു ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ കൺവീനർ നിസാർ കൊല്ലം പറഞ്ഞു. കേന്ദ്ര ഭരണാനുകൂല്യം ദുർവിനിയോഗം ചെയ്തും തലസ്ഥാനത്തു നടക്കുന്ന സി എ എ വിരുദ്ധ സമരത്തെ വർഗീയവത്കരിച്ചും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും ബിജെപി നടത്തിയ എല്ലാ പ്രചരണങ്ങളെയും ഡൽഹി ജനത തള്ളിക്കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 5 വർഷക്കാലം ഡൽഹിയിൽ നടത്തിയ ജനോപകാരപ്രദമായ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാലിനേയും ആം ആദ്മി പാർട്ടിയേയും ഒരിക്കൽ കൂടി ഡൽഹി ജനത തിരഞ്ഞെടുത്തിരിക്കുകയാണ്. സംസ്ഥാനത്തു ബിജെപിയെ എതിർക്കാൻ ആം ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ എന്നാണ് കോണ്ഗ്രസ്സിന്റെ ദയനീയ പ്രകടനത്തിലൂടെ ഡൽഹി വോട്ടർമാർ തെളിയിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വർഷവും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വൈദ്യുതി, വെള്ളം തുടങ്ങിയ പൗരന്മാരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നോട്ടു വച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായിരിക്കും ആം ആദ്മി സർക്കാർ മുൻഘടന നൽകുന്നത്. ഇൻഡ്യയുടെ ഭാവി രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടി എഴുതിതള്ളാൻ കഴിയാത്ത ശക്തിയായി സാധാരണ ജനങ്ങളിൽ വളർന്നു വരുകയാണെന്നും ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ആദ്മി ആദ്മി പാർട്ടിയുടെ ഡൽഹി വിജയം പ്രവർത്തകർ മനാമ സെൻട്രൽ മാർക്കറ്റിൽ സാധാരണ പ്രവാസികളോടൊപ്പം മധുരം പങ്കുവെച്ചു ആഘോഷിച്ചു. രക്ഷാധികാരി കെ.ആർ നായർ, സെക്രട്ടറി വിനു ക്രിസ്റ്റി, എക്സിക്യൂട്ടീവ് അംഗങ്ങൾ സിബിൻ സലീം, അസ്‌കർ പൂഴിത്തല, ഫൈസൽ സല്മാബാദ്, ഹെൻറി, ഫർഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

21 November 2024

Latest News