Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിംസ് ഓണഘോഷം കമ്മിറ്റി രൂപീകരിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണം
പത്തു ദിവസം നീണ്ടു നിൽക്കുന്ന കലാകായിക മത്സരങ്ങളോടെ "ഓണം
മഹോത്സവം 2019'എന്ന രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചതായി സിംസ് പ്രസിഡണ്ട് ചാൾസ് ആലുക്ക് അറിയിച്ചു. തുടർന്ന്ഓണം ആഘോഷങ്ങൾക്ക് നേതൃത്വം നൽകാനായി ശ്രി, സാനി പോൾ ജനറൽ കൺവീനർ ആയി 75 അംഗ കമ്മിറ്റി രൂപീകരിച്ചു.,കഴിഞ്ഞ വർഷങ്ങളിലേ പോലേ തന്നെ മത്സരങ്ങൾക്ക് അവേശം പകരുവാൻ അഗംങ്ങളെ 4 ഗ്രൂപ്പ്കളയി തിരിച്ച് , ജീവൻ ചാക്കോ ,ജോജികുര്യൻ, അജിഷ് തോമസ് , ജിബി അലക്സ് എന്നിവരേ ഗ്രൂപ്പ് ക്യാപ്റ്റമർറയി തിരഞ്ഞ് എടുത്ത് പ്രവർത്തനങ്ങക്ക് തുടക്കമായതായി ജനറൽ കൺവീനർ സാനി പോൾ അറിയിച്ചൂ.
സെപ്റ്റംബർ 6-ാം തിയ്യതി സിഞ്ച്ലേ അൽ അഹ്ലി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന
അഗംങ്ങളുടെ കായിക മത്സരങ്ങളോടെ ഓണം ആഘോഷങ്ങൾക്ക് തുടക്കമാകും , തുടർന്ന് 'മലയളേത്സവം -2019' എന്ന കല, സാഹിത്യം മത്സരങ്ങളും , (ഉപന്യാസ രചന , കവിത പരയാണം,പ്രസംഗ മൽസരം,നിമിഷ പ്രസംഗം, ക്വിസ് മത്സരം, ഫാൻസി ഡ്രെസ്,
നാടോടിന്യത്തം, പരമ്പരാഗത വസ്ത്രധാരണ മത്സരം) മറ്റ് ഒണആഘോഷമത്സരങ്ങളും ( പായസം മത്സരം, ഓണപട്ട്, തിരുവതിര, പൂക്കളമത്സരം,) സെപ്റ്റംബർ 27-ാം തിയ്യതി വരെ നിശ്ചയിച്ചിരിക്കുന്നു.സെപ്റ്റംബർ 20- ന്‌ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ
വെച്ച് , റോയ്‌ജോസെഫ്ന്റെ നേതൃത്വത്തിൽ 1500- പേർക്ക് ആയി പ്രാദേശിക രുചിവൈഭവങ്ങളുടെ ഒാണസദ്യയും ഒരുക്കും.സെപ്റ്റംബർ 28-ന്‌ ഇന്ത്യൻ
ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഓണം ആഘോഷങ്ങളുടെ സമപന കാര്യപരിപാടിയിൽ

മികച്ചസംസ്ഥാന നാടക നടൻ അവാർഡ് ജേതാവും, ചലച്ചിത്രഅഭിനേതാവുമായാ
ശ്രീ,ശിവജി ഗുരുവായൂർ മുഖ്യഅതിഥി ആയി പങ്കെടുക്കും .

14 October 2024

Latest News