Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി .

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മുന്നോളം വിമാനത്താവളങ്ങളിൽ നിന്ന് ബഹറിനിലേക്കുള്ള വിമാനയാത്രക്കാണ് ആദ്യ അനുമതികൾ ലഭിച്ചിരിക്കുന്നത്,വിസ കാലാവധി തീരുന്നവരും അടിയന്തിരമായി ജോലിക്ക് പ്രവേശിക്കേണ്ടവരുമടക്കം ആയിരകണക്കിന് ആളുകളാണ് നാട്ടിൽ നിന്ന് യാത്രാമാർഗ്ഗമില്ലാതെ വലയുന്നത്, ഈ അവസരത്തിലാണ് ബഹറിൻ കേരളീയ സമാജം ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങളുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതെന്നും ബഹറിനിലെ പുതിയ ഇന്ത്യൻ അംബാസിഡറായ പിയൂഷ് ശ്രീവാസ്തവയുടെ ആത്മാർഥവും അനുഭാവപൂർണ്ണവുമായ ഇടപ്പെടലുകൾ ഫലം കണ്ടതായും വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി. കേരളാ മുഖ്യമന്ത്രിക്ക് കീഴിലെ നോർക്ക സി.ഇ.ഒ. എന്നിവരുടെ സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുന്നതായും പി.വി.രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിൽ പറഞ്ഞു.എല്ലാ യാത്രക്കാർക്കും ശുഭയാത്ര നേരുന്നതായും ബഹറിനിലെ മലയാളി സമൂഹം ബഹറിൻ കേരളീയ സമാജത്തോട് കാണിക്കുന്ന വിശ്വസ്തതക്കും അഭിനന്ദനങ്ങൾക്കും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗിസ് കാരക്കലും എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി സംയുക്ത പത്ര കുറിപ്പിൽ പറഞ്ഞു,കോവിഡ് രോഗബാധയെ തുടർന്ന് യാത്ര പ്രതിസസന്ധിയിലായ വിദേശ മലയാളികൾക്ക് ബഹറിനിൽ നിന്ന് പത്തൊമ്പത് വിമാന സർവ്വീസ് നടത്തി സമാജം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

25 April 2024

Latest News