Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐഓസി ഇന്റർസ്‌കൂൾ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു

പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഇന്റർസ്‌കൂൾ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രിലിമിനറി റൌണ്ട് മത്സരങ്ങളും ആദ്യ സ്ഥാനങ്ങളിൽ എത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഫിനാലെയും സംഘടിപ്പിച്ചു.ഐ ഓ സി ബഹ്‌റൈൻ ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസ്സൂറിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രാന്റ് ഫിനാലെ ഐ ഒ സി ഗ്ലോബൽ ചയർമാൻ സാം പിത്രോഡ ഉത്‌ഘാടനം ചെയ്തു.എ ഐ സി സി സെക്രട്ടറി ഹിമാൻഷു വ്യാസ്,ഡോ ആരതി കൃഷ്ണ,മൻസൂർ പള്ളൂർ ,അരുൺ കേവൽറാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡോ.ഷെമിലി പി ജോൺ,സന്തോഷ് ഒസ്റ്റിൻ,തൗഫീഖ് അബ്ദുർ ഖാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ക്വിസ്സ് മത്സരം നിയന്ത്രിച്ചത് സോണോറിറ്റ മെഹ്തയാണ്. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഗൗരവ് പ്രകാശ് 576 പോയിന്റുകൾ കരസ്ഥമാക്കി ഒന്നാമതെത്തി.ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർഥി അനിമേഷ് പാണ്ഡെ 427 പോയിന്റുകൾ നേടി രണ്ടാമതും,ഏഷ്യൻ സ്‌കൂൾ വിദ്യാർഥിനി ശ്രുതി ബതാനി 365 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് സമ്മാനങ്ങൾ ഐ ഒ സി പ്രസിഡണ്ട് മുഹമ്മദ് മൻസൂർ നൽകി. ഇവന്റ് എവറോളിംഗ്‌ ട്രോഫി ഇന്ത്യൻ സ്‌കൂൾ ബഹ്രൈൻ കരസ്ഥമാക്കി.എംബിഎം ഹോൾഡിങ്‌സ് പരിപാടിയുടെ മുഖ്യ സ്പോണ്സറും,എയ്‌റോസ്‌കോപ്പ്,യൂറോടർബൈൻ,വീ ഫസ്റ്റ് ട്രേഡിങ്ങ്,പിൻപോയിന്റ് ട്രേഡിങ്ങ്,കേവൽറാം & സൺസ്,അൽ ഹവാജ് എന്നിവർ സ്പോൺസറും ആയിരുന്നു. ഇവെന്റുമായി സഹകരിച്ച എല്ലാവർക്കും ഐഒസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു

27 April 2024

Latest News