Thu , Jul 02 , 2020

സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു | ഇന്ത്യൻ ക്ലബ് ബഹ്‌റൈനിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു. | കൊച്ചിൻ കലാഭവൻ ബഹറിൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റി -ക്ക്...സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു .. | നിർധനർക്ക് സമാജം സൗജന്യ വിമാനയാത്രയൊരുക്കുന്നു | ഹ്രസ്വചിത്രം ഫോഗ് റീലിസിനൊരുങ്ങുന്നു | ജൂൺ 20: ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനം ആചരിക്കുന്നു . | കോവിഡ് പരിശോധന - ഒഐസിസി ഹൈകോടതിയിലേക്ക് | ട്രംപറ്റിന്റെ സ്വരങ്ങളാൽ തീർത്ത പോളിന്റെ  പുഞ്ചിരിയെ അയവിറക്കി സംഗീത ലോകം |

വർണ്ണമഴകളുടെ നിലാവെളിച്ചത്തിൽ സീറോമലബാർ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾക്ക് യവനിക വീണു.......

Repoter: ജോമോൻ കുരിശിങ്കൽ

ആർപ്പുവിളികളും ആഘോഷങ്ങളും ആവേശ പുളകിതമാക്കിയ സീറോ മലബാർ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഗ്രാൻഡ്ഫിനാലെ, പ്രമുഖ മലയാള സിനിമാ താരം ശ്രീ ശിവജി ഗുരുവായൂർ ഇന്ത്യൻ ക്ലബ്ബിൽ വച്ച് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മികവുകൾക്കുള്ള ട്രോഫികൾ ശ്രീ. ശിവജി ഗുരുവായൂർ വിതരണം ചെയ്തു.

കേരളത്തിന് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓണാഘോഷങ്ങളും മത്സരങ്ങളും എല്ലാം ഈ ഏഴാംകടലിനക്കരെ ബഹറിനിൽ കണ്ടപ്പോൾ അതിശയവും അതിലേറെ സംതൃപ്തിയും, സന്തോഷവും തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അടുക്കും ചിട്ടയുമുള്ള നൃത്ത നൈപുണ്യ ത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു. ഇതിനെല്ലാം അവരെ ഒരുക്കുന്ന മാതാപിതാക്കൾക്കളെയും, അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. അംഗങ്ങളെ മുഴുവനായും നാല് ഗ്രൂപ്പുകളായി തിരിച്ചു, ഓണത്തുമ്പി, ആവണി, പൂവിളി, മന്ദാരം... എന്ന് പേരിട്ട ഗ്രൂപ്പുകളുടെ വാശിയേറിയ മത്സരങ്ങൾ ആയിരുന്നു,എങ്കിലും മത്സരിക്കുന്നവർ എല്ലാവരും ഒന്നാമനാകാൻ ആയിരുന്നില്ല മത്സരിച്ചത് എല്ലാവരും ഒന്നാവാൻ ആയിരുന്നു എന്നുള്ളതാണ് സീറോമലബാർ സോസൈറ്റിയുടെ ഓണാഘോഷങ്ങളെ വേറിട്ടുനിർത്തുന്നത് എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

ഈ മാസം ആറാം തീയതി Al Ahli ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെമ്പേഴ്സ് സ്പോർട്സ് day യോടെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ, നിറപ്പകിട്ടാർന്ന മാർച്ച്പാസ്റ്റും വ്യത്യസ്ത കലാ കായിക പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. തുടർന്ന് സിംസ് അങ്കണത്തിൽ വച്ച് നടന്ന പൂക്കള മത്സരവും പായസം കോമ്പറ്റീഷനിലും 21 ഓളം ടീമുകൾ പങ്കെടുത്തു. മലയാളിമങ്ക,, മലയാളിമന്നൻ കോമ്പറ്റീഷനും അതുപോലെതന്നെ ട്രഡീഷണൽ ഡ്രസ്സ് കോമ്പറ്റീഷനും, പതിവുപോലെ തന്നെ മത്സരാർത്ഥികളുടെ എണ്ണം ഒരു റെക്കോർഡ് തന്നെയായിരുന്നു. 142 ഓളം പേർ പങ്കെടുത്ത ഫാൻസിഡ്രസ്സ് മത്സരവും സീറോ മലബാർ സൊസൈറ്റിയുടെ അംഗങ്ങളുടെ ആവേശത്തെ വ്യക്തമാക്കുന്നതായിരുന്നു. ഗ്രൂപ്പുകളുടെ മികവിൽ ഓണത്തുമ്പിയും, ആവണിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഗ്രൂപ്പ് ലീഡർമാർ ആയിരുന്ന അജീഷിനെ യും, ജീവൻ ചാക്കോയും, ജിബി അലക്സിനെയും, ജോജിയെയും അവരുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സീറോമലബാർ സൊസൈറ്റി ആദരിച്ചു.

ചടങ്ങിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ബഹ്റിനിൻ ഫിനാൻസ് ജനറൽ മാനേജർ ശ്രീ. പാൻസിലി വർക്കി, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ. പോൾ ഉർവത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീ ജയിംസ് മാത്യു സ്വാഗതവും ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ. സാനി പോൾ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ കായിക പരിപാടികളും ഉണ്ടായിരുന്നു.

2 July 2020

Latest News