Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കെ.എം.സി.സിയുടെ 'കരുതല്‍ സ്‌നേഹം'

കൊവിഡ് മഹാമാരി കാരണം നാട്ടില്‍ ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരുതല്‍ സ്‌നേഹവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായാണ് കെ.എം.സി.സി കരുതല്‍ സ്‌നേഹമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിച്ചവര്‍ക്ക് 'കരുതല്‍ സ്‌നേഹം' പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അടുത്തിടെ നാട്ടില്‍ മരണപ്പെട്ട ബഹ്‌റൈന്‍ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ സാഹായധനം ഉടന്‍ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജി.സി.സി രാജ്യങ്ങങ്ങളില്‍ നിരവധി പ്രവാസി കാരുണ്യ കൂട്ടായ്മകളുണ്ടെങ്കിലും കെ.എം.സി.സി ബഹ്‌റൈനാണ് ആദ്യമായി ഇത്തരത്തില്‍ നാട്ടിലുള്ള പ്രവാസികള്‍ക്കുവേണ്ടി ആശ്വാസ സഹായധനം നല്‍കുന്നത്. കെ.എം.സി.സി ബഹ്‌റൈന്റെ ജില്ലാ, ഏരിയ കമ്മിറ്റികള്‍ മുഖേനയാണ് തുക വിതരണം ചെയ്യുക. അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിനു കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപയും പ്രതിമാസ പെന്‍ഷന്‍ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്.നേരത്തെ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക പ്രഖ്യാപിച്ചിരുന്ന അയ്യായിരം രൂപയുടെ ധനസാഹയത്തിന് നിരവധി പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും ചുരുക്കം ചിലര്‍ക്ക് മാത്രമാണ് തുക ലഭിച്ചത്. ഇതിനിടയിലാണ് ഏവര്‍ക്കും മാതൃകയായി കെ.എം.സി.സി ബഹ്‌റൈന്‍ നാട്ടിലുള്ളവര്‍ക്കും ആശ്വാസമേകാന്‍ കരുതല്‍ സ്‌നേഹമൊരുക്കുന്നത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നിരവധി പേര്‍ക്ക് നാട്ടില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. ഇവരുടെ പ്രയാസങ്ങള്‍ മനസിലാക്കിയാണ് കെ.എം.സി.സി ബഹ്‌റൈന്‍ ആശ്വാസ ധനസഹായം നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.നിര്‍ധനരായ പ്രവാസികളുടെ കണ്ണുനീര്‍ ഏറെ കണ്ടതിന്റെ ഫലമായാണ് കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അല്‍ അമാനയിലൂടെ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്‌റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നത്. കെ.എം.സി.സി ബഹ്‌റൈനിന്റെ സഹായസമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നടപ്പാക്കുന്ന അല്‍അമാനയില്‍ അംഗത്വമെടുക്കുന്നതിലൂടെ പ്രവസികളുടെ ഭാവിയും സുരക്ഷിതമാകുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതിയുടെ പ്രചാരണ ക്യാംപയിന്‍ ഒക്ടോബര്‍ പത്തു വരെ നീട്ടിയതായും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

21 November 2024

Latest News