Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സംഗീതം പെയ്തിറങ്ങിയ രാവിൽ ബി കെ എസ് ഓണാഘോഷംഉദ്ഘാടനം ചെയ്യപ്പെട്ടു

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2019  എന്ന പേരിൽ ഈ വർഷം നടത്തുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ് സെക്രട്ടറി എന്‍ കെ ചൗധരി , ആർ എസ് ബാബു  (കേരള പ്രസ്സ് ക്ലബ്ബ് ചെയർമാൻ, സ്വരലയ സെക്രട്ടറി) , രാജ്‌മോഹൻ(ചെയർമാൻ സ്വരലയ) പ്രശസ്ത ഗായകന്‍ ഹരിഹരൻ എന്നിവർ സംസാരിച്ചു . 

നിശ്ചിത സമയത്തിനും  മുൻപ് തന്നെ നിരവധി ആളുകളാണ് പരിപാടികൾ കാണുവാനായി എത്തിച്ചേർന്നത്.  

ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു യുവ ബിസിനസ്സുകാരനായ വിപിൻ ദേവദാസ് , ഷൈൻ ജോയ് എന്നിവർ സമാജം ഏർപ്പെടുത്തിയ "ബി കെ എസ് യങ് എന്റർപ്രണേഴ്‌സ് അവാർഡ്" സ്പീക്കരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.  സ്വരലയ  ദേവരാജൻ അവാർഡ് കരസ്ഥമാക്കിയ ഗായകൻ ഹരിഹർ സ്പീക്കറുടെ കയ്യിൽ നിന്നും, ബി കെ എസ് ബ്രഹ്മാനന്ദൻ അവാർഡ് നേടിയ ഗായകൻ മധു ബാലകൃഷ്ണൻ ഹരിഹരന്റെ കയ്യിൽ നിന്നും അവാർഡുകള്‍ ഏറ്റുവാങ്ങി. നിറഞ്ഞ കരഘോഷങ്ങളോടെയാണ് എല്ലാ അവാർഡ് ജേതാക്കളെയും സദസ്സ് എതിരേറ്റത്. 

ദേവരാജൻ മാസ്റ്ററുടെ മധുരമൂറുന്നതും മറക്കാനാവാത്തതുമായ ഗാനങ്ങൾ അക്ഷരാർത്ഥത്തിൽ സദസ്സിനെ  ഗൃഹാതുരത്വത്തിലേക്കു കൊണ്ടുപോയി. ഹരിഹരൻ മധു ബാലകൃഷ്ണൻ, നരേഷ് അയ്യർ സിതാര, രാകേഷ് ബ്രഹ്മാനന്ദൻ എന്നീ അനുഗ്രഹീത കലാകാരന്മാർ ബഹ്‌റൈൻ മലയാളികൾക്കായി മത്സരിച്ചു പാടി

സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സിക്രട്ടറി എം പി രഘു സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻരാജ് നന്ദിയും പറഞ്ഞു.ശ്രാവണം 2019  കൺവീനർ പവനൻ തോപ്പിൽ പങ്കെടുത്തു. 

അവാർഡ് ജേതാക്കളായ ഹരിഹരൻ വിപിൻ ദേവസ്യ എന്നിവർ സമജത്തോടുള്ള നന്ദി അറിയിച്ചു. 

13 January 2025

Latest News