Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

ബഹ്‌റനിനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്‌മയായ വോയിസ് ഓഫ് പാലക്കാട് ഓണാഘോഷം സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ഒക്ടോബര് 4 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ 1200 ൽ പരം അംഗങ്ങളും അതിഥികളും പങ്കെടുത്തു .പ്രശസ്ത നാടൻപാട്ട് ഗായകൻ ശ്രീ പ്രണവം ശശിയും കൂട്ടരും ഒരുക്കിയ ഗാനവിസ്മയവും പുലിക്കളി തിരുവാതിര തുടങ്ങി ആസ്വാദകർക്ക് തികച്ചും വേറിട്ടൊരു ഓണാഘോഷത്തെ സമ്മാനിച്ചു ,വള്ളുവനാടൻ ശൈലിയിലുള്ള ശ്രീ കരിമ്പുഴ മാണി നായരും ശ്രീ സന്തോഷും കൂടി തയാറാക്കിയ ഓണസദ്യ എല്ലാവരുടെയും പ്രശംസനേടി.

ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ഡ്രീം ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ അബ്‌ദുല്ല അൽ ഖോഹീജി മുഖ്യാതിഥിയായ ചടങ്ങിൽ പാലക്കാട്ടുകാരുടെ അഭിമാനമായ പ്രമുഖ വ്യവസായി ശ്രീ പമ്പാവാസൻ നായർ വിശിഷ്ട അതിഥിയായും പങ്കെടുത്തു.

ചടങ്ങിൽവെച്ചു രജനി മക്കൾ മന്ദ്രത്തിൻറെ സഹകരണത്തോടെ ഈ വര്ഷത്തെ വിദ്യാഭ്യാസ സഹായം ഇന്ത്യൻ സ്‌കൂളിലെ 5 വിദ്യാർത്ഥികൾക്ക് നൽകി രജനി മക്കൾ മന്ദ്രം സെക്രട്ടറി സുരേഷ് കാലടിയും ജോയിന്റ് സെക്രട്ടറി ശ്രീ സുധീർ കാലടിയും ചേർന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജന് നൽകി ,

ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങളും പ്രിൻസിപ്പൽ ശ്രീ പളനി സ്വാമിയും പങ്കെടുത്തു .

വോയിസ് ഓഫ് പാലക്കാടിന്റെ പ്രഥമ പൊന്നോണ പുരസ്‍കാരം സാമൂഹ്യ പ്രവർത്തകൻ ശ്രീ ഫ്രാൻസിസ് കൈതാരത്തിന് സമ്മാനിച്ചു ,

ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ശ്രീ ചന്ദ്രബോസിനുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ ഗുരുദേവയുടെ നവരാത്രി പൂജ ചടങ്ങിൽ വച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

ബഹ്‌റിനിലെ പ്രമുഖ വ്യവസായി ശ്രീ ബഹ്‌ശർ കസ്‌റൂണിയെ പൊന്നാട അണിയിച്ചു ആദരിച്ചു ,അദ്ദേഹവും വിശിഷ്ട അഥിതിയും ചടങ്ങിൽ പങ്കെടുത്ത മറ്റു പ്രമുഖ സ്വദേശികളും ബഹ്‌റിന്റെ വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ചു.

16 February 2020

Latest News