Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരുക്കിയ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി.ഒരു ജീവനായ് ....ഒരു തുള്ളി രക്തം ... എന്ന സന്ദേശവുമായി രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെ നിരവധി പേർ രക്തം ദാനം ചെയ്തു. രക്ത ദാദാക്കൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എസ് കെ എസ് എസ് എഫ് - വിഖായ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി ,സമസ്ത ബഹ്റൈൻ നേതാക്കളായ സയ്യിദ് യാസർ ജിഫ്രി, ഖാസിം റഹ് മാനി, ശറഫുദ്ദീൻ മാരായമംഗലം, അശ്റഫ് കാട്ടിൽ പീടിക, ഇസ്മായിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ, സക്കരിയ ദാരിമി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തന മേഖലയിലെ സംഘടനാ പ്രതിനിധികളായ OK കാസിം(KMCC), കരീം കുളമുള്ളതിൽ (KMCC)സുബൈർ കണ്ണൂർ (ബഹ്റൈൻ പ്രവാസി മിഷൻ ) നൗശാദ് പൂനൂർ (പ്രതിഭ ),നിസാർ കൊല്ലം (KPA) .,KT സലീം (ICRF) ,സിയാദ് ഏലംകുളം (മൈത്രി ) മനോജ് വടകര (സോഷ്യൽ വർക്കർ),ഫ്രാൻസിസ് കൈതാനം ( മെഡ് ഹെൽപ് ) , ഹാരിസ് പയങ്ങാടി (മെഡ് ഹെൽപ്) ,ഗഫൂർ കൈപ്പമംഗലം (മെഡ് ഹെൽപ് ).ബിനു കുന്നന്താനം (OICC),ബഷീർ അമ്പലായി(AYCC) റഫീഖ് അബ്ദുള്ളഎന്നീ സാമൂഹ്യ പ്രവർത്തകരും .സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ നേതാക്കൾ SKSSF , വിഖായ പ്രവർത്തകർ തുടങ്ങിബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.കാരുണ്യ പ്രവർത്തന മേഖലയിൽ കോവിഡ് കാലത്ത് ഒരു പാട് പ്രവർത്തനങ്ങൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ടീം നേതൃത്വം നൽകിയിരുന്നു.

14 September 2024

Latest News