Tue , Mar 31 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

സിറോ മലബാർ സോസൈറ്റി ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

Repoter: ജോമോൻ കുരിശിങ്കൽ

സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 28 ആം തീയതി വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് സീറോ മലബാർ സൊസൈറ്റി തുടക്കംകുറിച്ചുഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം സീറോ മലബാർ സൊസൈറ്റിയുടെ  അങ്കണത്തിൽ വച്ച് സൊസൈറ്റി പ്രസിഡണ്ട് ശ്രീ ചാൾസ് ആലുക്ക ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ സാനി പോളിന് ലോഗോ കൈമാറി. സെപ്റ്റംബർ 20ന് ഓണം മഹാസദൃയും 28 ആം തീയതി ഗ്രാൻഡ്ഫിനാലെയും ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.വിശിഷ്ടാതിഥിയായി പ്രമുഖ സിനിമ താരവും നിരവധി സംസ്ഥാന നാടക അവാർഡ് ജേതാവുമായ ശ്രീ ശിവജി ഗുരുവായൂർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞുജീവകാരുണ്യ മേഖലയിലേക്ക് പുത്തൻ ഉണർവും ആയി ഈ വർഷം ഏഴോളം വൃദ്ധസദനങ്ങളിൽ ഓണം മഹാ സദ്യ ഒരുക്കാനുള്ള പരിപാടിയും ആയിട്ടാണ് സീറോ മലബാർ സൊസൈറ്റി മുന്നോട്ടുപോകുന്നത്. വയസ്സായി പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിൻറെ ശിഷ്ടകാലം മുഴുവൻ വൃദ്ധസദനങ്ങളിൽകഴിഞ്ഞു കൂടേണ്ടി വരുന്ന നമ്മുടെ മാതാപിതാക്കളോടൊപ്പം ചേർന്നുകൊണ്ടുള്ള ഈ ഓണസദ്യ ഒരു വലിയ മാറ്റത്തിനു വേണ്ടിയുള്ള പരിശ്രമം ആണെന്ന് ലോഗോ പ്രകാശനം ചെയ്തു ചാൾസ് ആലുക്ക പറഞ്ഞുചടങ്ങിൽ മുൻ പ്രസിഡണ്ടുമാരായ പി. പി. ചാക്കുണ്ണി, ജേക്കബ് വാഴപ്പിള്ളി, ഫ്രാൻസിസ് കൈതാരത്ത് വിവിധ family ഗ്രൂപ്പിൻറെ ലീഡേഴ്സും പങ്കെടുത്തു.

31 March 2020

Latest News