Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാഠം ഒന്ന് സിനിമ

24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ബഹറിൻ സംഘടിപ്പിച്ച ഏകദിന ശില്പശാല 'പാഠം ഒന്ന് സിനിമ' ഇന്നലെ ഐ മാക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംഘടനയിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി നടത്തിയ ശില്പശാല രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 4.30 നോടെ അവസാനിപ്പിച്ചു.അരുൺ പോൾ,രഞ്ജിഷ് മുണ്ടയ്ക്കൽ,അരുൺ.ആർ.പിള്ള എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഏകദേശം ഇരുപത്തിയഞ്ചോളം അംഗങ്ങൾ പങ്കെടുത്തു.അഭിനയത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ ശില്പശാല ഓരോ അംഗങ്ങളുടെയും അഭിനയ,സംവിധാന മികവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായി മാറി.മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ഓരോ അംഗങ്ങളെയും അനുമോദിച്ച പ്രസിഡന്റ് ശ്രീ.ബിജു ജോസഫ് അന്നേ ദിവസം അംഗത്വം എടുത്ത അഞ്ചോളം സിനിമാ മോഹികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.'പാഠം ഒന്ന് സിനിമ ' യുടെ തുടർച്ചയായി കൂടുതൽ സിനിമാ സംബന്ധമായ ക്ളാസുകൾ ഉടൻ തന്നെ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.ബഹ്‌റൈനിൽ വളരെ വേഗത്തിൽ വളരുന്ന സിനിമാ സൗഹൃദ കൂട്ടായ്മയായ '24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ' സിനിമാ സ്നേഹികളായ പൊതുജനങ്ങൾക്ക് വേണ്ടിയും ശില്പശാലകൾ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംഘാടകർ കൂട്ടിചേർത്തു.

27 July 2024

Latest News