Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സംസ്കാര തൃശ്ശൂർ ഈ വർഷത്തെ നോമ്പുതുറ സംസ്കാരയുടെ ഉമ്മൽഹസ്സം ആസ്ഥാനത്തുവച്ചു നടത്തുകയുണ്ടായി....

Repoter: JOMON KURISINGAL

ബഹ്‌റൈനിലെ ജീവകാരുണ്യ, സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ 17 വർഷമായി പ്രവർത്തിച്ചു വരുന്ന തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ സംസ്കാര തൃശ്ശൂർ, ഈ വർഷത്തെ നോമ്പുതുറ ഇന്നലെ (16/05/19)ന് സംസ്കാരയുടെ ഉമ്മൽഹസ്സം ആസ്ഥാനത്തുവച്ചു നടത്തുകയുണ്ടായി.
ഈ ചടങ്ങിൽ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും അനിവാര്യത ഓർമിപ്പിച്ചുകൊണ്ട്, സമാധാനത്തിന്റെ പാത സ്വീകരിച്ചു മുന്നോട്ടു പോകുക എന്ന സന്ദേശമാണ് പകർന്നു നൽകിയത്.
ജാതി,മത, കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന സംസ്കാരയോടൊപ്പം വര്ഷങ്ങളായി നോമ്പ് തുറക്കുന്നതിലുള്ള സന്തോഷം മഹല്ല് അസ്സോസിയേഷൻ ഓഫ് തൃശ്ശൂരിന്റെ ഭാരവാഹികളും പങ്കുവച്ചു.
150 ഓളം സഹോദരങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു.
സംസ്കാര പ്രസിഡന്റ് ശ്രീ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോഷി ഗുരുവായൂർ സ്വാഗതവും,


ഫൗണ്ടർ കമ്മിറ്റി മെമ്പർ ശ്രീ.M.R.സുഗുതൻ, തൃശ്ശൂർ മഹല് അസ്സോസിയേഷൻ ഭാരവാഹികളായ ജനാബ് കോയക്കുട്ടി സാഹിബ്,ജനാബ് ഹിലാർ വലിയകത്തു എന്നിവർ റമദാൻ ആശംസകൾ നേർന്ന്‌ സംസാരിച്ചു...

23 November 2024

Latest News