Thu , Jun 08 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാനും ദേശീയ സമിതി അംഗവുമായ കെ എം ഷെരീഫ് സാഹിബിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.കർണാടകയിലെ മംഗലാപുരം സ്വദേശിയായ കെ എം ശരീഫ് 1964 സപ്തംബർ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാൾ സ്വദേശിയും പണ്ഡിതനുമായ അബ്ദുല്ല ഹാജി - നഫീസ ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യത്തെ മകനാണ്. ഫാത്തിമയാണ് ഭാര്യ. ആറ് മക്കളുണ്ട് (മാസിം, മുഹീസ, ഹംദാൻ, ഫിദ, യാസീൻ, ഹിളർ). ബന്ദ്വാളിലെ ദ്വീപിക സ്കൂളിലാണ് അദ്ദേഹം തൻ്റെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനത്തിന് ശേഷം നാല് വർഷത്തെ ഇസ്ലാമിക പഠനം പൂർത്തിയാക്കി. തുടർന്ന് മംഗലാപുരം ഗവ.കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി.നാല് വർഷത്തോളം ദുബയിൽ ജോലി നോക്കിയ അദ്ദേഹം തിരികെ നാട്ടിലെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ചു. കൗമാര കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം വിവിധ ഇസ്‌ലാമിക വേദികളിൽ പ്രവർത്തിക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ബ്യാരി സാഹിത്യത്തിന് സംഭാവനകൾ ആർപ്പിച്ചിട്ടുണ്ട്. കന്നഡ, ഉറുദു, മലയാളം ഭാഷകളിലും പ്രാവീണ്യമുണ്ട്.കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ചെയർമാൻ എന്നീ പദവികളും വഹിച്ചു. നിലവിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ട്രഷററുമായിരുന്നു. മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.കന്നട മാഗസിനായ 'പ്രസ്തുത'യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകൾ എന്നീ പുസ്തകങ്ങൾ മലയാളത്തിൽ നിന്നും കന്നടയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കന്നട ഭാഷയിൽ അൻ്റി ഡൗറി (Anti-Dowry) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. നല്ല പ്രഭാഷകനും കൂടിയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന വിടവ് നികത്താൻ സാധിക്കാത്തത് ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ ജവാദ് പാഷയും ജനറൽ സെക്രട്ടറി യൂസുഫ് അലിയും അനുശോചന സന്ദേശത്തിൽ പറഞ്ഞു

8 June 2023

Latest News