Tue , Mar 31 , 2020

സൗദിയിൽ പെതുഗതാഗതം താത്‌കാലികമായി നിർത്തുന്നു | അൻസാർ ഗാലറിയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ വ്യാജ പ്രചാരണവുമായി ചിലർ രംഗത്ത് . | ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി | കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു | ഇന്ത്യയ്ക്ക് വേണ്ടത് കൂടുതല്‍ ആരാധനാലയങ്ങളല്ല, സ്കൂളുകളും ആശുപത്രികളും : രാജ്ദീപ് സര്‍ദേശായി | പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ് - നോര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ധാരണ | ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... |

വൈവിധ്യമാര്‍ന്ന പരിപാടികളുമായി ടീന്‍സ് റസിഡന്‍ഷ്യല്‍ ക്യാമ്പിന് സമാപനം

ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാര പ്രായക്കാര്‍ക്കായി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നിന്ന ടാലന്‍റീന്‍- 2019 വൈവിധ്യങ്ങളായ സെഷനുകളാല്‍ ശ്രദ്ധേയമായി. കൗമാരക്കാരില്‍ മൂല്യ ബോധവും സാമൂഹിക പ്രതിബദ്ധതയും വിളക്കിച്ചേര്‍ക്കാനുദ്ദേശിച്ച് നടത്തിയ ക്യാമ്പ് ബഹ്റൈന്‍ മുന്‍ പാര്‍ലമെന്‍റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. സിജി ജി.സി.സി കോര്‍ഡിനേറ്ററും കൗണ്‍സിലറുമായ പി. സമീര്‍ മുഹമ്മദിന്‍െറ വിവിധ വിഷയങ്ങളിലുള്ള സെഷന്‍ വിജ്ഞാനവും ചിന്തയും നിറച്ചു. ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മല്‍സരത്തിന് സിജി ബഹ്റൈന്‍ റിസോഴ്സ് പേഴ്സണ്‍ ഷംജിത് നേതൃത്വം നല്‍കി. ഫ്രന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍, വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി, ജി.ഐ.ഒ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് സൗദ പേരാമ്പ്ര, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീര്‍, കലാ പ്രവര്‍ത്തകനായ ശ്രീജിത്, യൂത്ത് ഇന്ത്യ പ്രസിഡന്‍റ് യൂനുസ് സലീം, ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ ഷമീര്‍ മുഹമ്മദ്, ലുഖ്മാന്‍ കുറ്റ്യാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. അബ്ദുല്‍ ഗഫൂര്‍, നജ് ദ റഫീഖ്, അമല്‍ സുബൈര്‍, ഗഫൂര്‍ മൂക്കുതല എന്നിവര്‍ കലാ പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഷോര്‍ട്ട് ഫിലിം നിര്‍മിച്ച ഹൈതം സുനീര്‍, ഫദല്‍ ഫിറോസ്, ഹിനാദ് എന്നിവരെ ആദരിച്ചു. മുഹമ്മദ് നാസിമിന്‍െറ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് ഷാജി സ്വാഗതവും സക്കീന അബ്ബാസ് നന്ദിയും പറഞ്ഞു. എം. അബ്ബാസ്, നൗമല്‍, പി.എം അഷ് റഫ്, അബ്ദുന്നാസിര്‍,  ഷൗക്കത്തലി, കെ.കെ മുനീര്‍, ഹസീബ ഇര്‍ശാദ്, സാജിത സലീം, നദീറ ഷാജി, ജമീല ഇബ്രാഹീം, റഷീദ സുബൈര്‍, ലുലു അബ്ദുല്‍ ഹഖ്, സഈദ റഫീഖ്, ജാസ്മിന്‍ നാസര്‍, സമീറ നൗഷാദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 

31 March 2020

Latest News