ഹോപ്പ് ബഹ്‌റൈന്‍, 'ഈദ് ബാന്‍ക്വിറ്റ്' സംഘടിപ്പിക്കുന്നു
Repoter: Jomon Kurisingal
ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ, നിസ്വാർഥമായ സേവനം നടത്തിവരുന്ന 'ഹോപ്പ് ബഹ്‌റൈൻ' കൂട്ടായ്മ, സിറ്റി മാക്സ് ഇവന്റ് മാനേജ്‌മെന്റുമായി ചേർന്ന് 'ഈദ് ബാൻക്വിറ്റ് -2019' എന്ന പേരിൽ ചാരിറ്റി ഡിന്നർ പ്രോഗ്രാം സംഘടിപ്പിക്കുന്നു. സല്‍മാനിയ മർമറിസ് ഹാളിൽ ജൂൺ 4 ന് രാത്രി 8.00 മുതല്‍ ആണ് പ്രോഗ്രാം. രുചികരമായ ഭക്ഷണത്തോടൊപ്പം ബഹ്റൈനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും.
ഹോപ്പ് ബഹ്‌റൈന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ, 'ഈദ് ബാൻക്വിറ്റ് 2019' ന്‍റെ ബ്ലൗഷെർ പ്രകാശനവും, എന്ട്രി പാസ്സ് ലോഞ്ചിങ്ങും നടന്നു. പ്രോഗ്രാമിന്‍റെ ആദ്യ പാസ്സ് ഹോപ്പിന്റെ രക്ഷാധികാരി ചന്ദ്രൻ തിക്കോടിയിൽ നിന്നും, സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരം ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനം ചെയ്യുന്ന ഹോപ്പിന്റെ 'ഈദ് ബാൻക്വിറ്റ്' ന് ഫ്രാൻസിസ് കൈതാരം എല്ലാ പിന്തുണയും ആശംസകളും നേർന്നു. ഹോപ്പ് നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, ബഹ്‌റൈനിലെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ അശരണരിലേയ്ക്ക് എത്തിക്കേണ്ടതായി വരുന്നതിനാലാണ് ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്നും, ഇതിന് പൊതുസമൂഹത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും പ്രോഗ്രാം കമ്മിറ്റി കൺവീനറായ നിസ്സാർ കൊല്ലം അഭ്യർഥിച്ചു.
കെ.ആർ നായർ (ചെയർമാൻ), ശ്രീ ചന്ദ്രൻ തിക്കോടി (വൈസ് ചെയർമാൻ), ഷിബു പത്തനംതിട്ട (ചീഫ് കോ-ഓർഡിനേറ്റർ), സിബിൻ സലിം, മനോജ് സാംബൻ, സുജിത് രാജ്, ഗിരീഷ് (അസിസ്റ്റന്റ് ചീഫ് കോ-ഓർഡിനേറ്റർസ്) , ജെറിൻ, അൻസാർ, ഷബീർ, അഷ്‌കർ, വിനു, ജോഷി, രാജൻ, മുജീബ്, പ്രിന്റു, സാബു, ഈപ്പൻ, പ്രകാശ്, റംഷാദ്, ഷംസു, ജാക്‌സ്, അശോകൻ, സുജേഷ്, നിസാർ മാഹീ ( കോ-ഓർഡിനേറ്റർസ്) എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്, സിബിൻ സലിം (3340 1786), അൻസാർ (3412 5135) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
14 September 2024