Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റമദാന്‍ സല്‍കര്‍മ്മങ്ങള്‍കൊണ്ട് സജീവമാക്കുക: സമസ്ത ബഹ്റൈന്‍

സമാഗതമായ റമദാന്‍ സല്‍കര്‍മ്മങ്ങള്‍ക്കൊണ്ട് സജീവമാക്കണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അല്ലാഹുവിന്‍റെ റഹ് മത്തിന്‍റെ (കാരുണ്യത്തിന്‍റെ) വാതിലുകളും സ്വര്‍ഗ കവാടങ്ങളും തുറക്കുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠകരമായ രാത്രി ലൈലത്തുല്‍ ഖദ് ര്‍ ഉള്‍ക്കൊള്ളുന്നതുമായ ഈ വിശുദ്ധമാസത്തിന്‍റെ രാപകലുകള്‍ വൃതാനുഷ്ഠാനം, ഖൂര്‍ആന്‍ പാരായണം, സ്വദഖ (ധാനദര്‍മ്മം), ഇഅ്ത്തികാഫ്, പാവങ്ങളെ നോന്പുതുറപ്പിക്കല്‍ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കണം. 
ഈ മാസം, ലോക ജനതക്ക് അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കുന്ന ഒരു മാസമായി തീരട്ടെയെന്നും എല്ലാവിശ്വാസികള്‍ക്കും നോന്പനുഷ്ഠിക്കുന്നവര്‍ക്കും സമസ്തയുടെ റമദാന്‍ ആശംസകള്‍ അറിയിക്കുന്നതായും തങ്ങള്‍ പുറത്തിറക്കിയ ഓഡിയോ സന്ദേശത്തില്‍ പ്രത്യേകം അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ, പ്രവാസികള്‍ക്കായി രാത്രി 10 മണി മുതല്‍ 11 മണിവരെ മനാമയിലെ മസ്ജിദില്‍ തറാവീഹ് നമസ്കാര സൗകര്യവും സമസ്ത ഒരുക്കിയിട്ടുണ്ട്. ഇവിടെ ഖത്മുല്‍ ഖുര്‍ആന്‍ സഹിതമുള്ള പ്രാര്‍ത്ഥനക്ക്  ഹാഫിസ് ശറഫുദ്ധീന്‍ ഉസ്താദ് നേതൃത്വം നല്‍കും.

25 April 2024

Latest News