Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സീറോ മലബാർ സൈറയുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഫാഷൻ ഷോ അരങ്ങേറി

Repoter: ജോമോൻ കുരിശിങ്കൽ

സീറോ മലബാർ സോസൈറ്റിയുടെ മലയാളോത്സവത്തിൻറെ ഭാഗമായി നടന്ന, ഫാഷൻ ഷോ ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. തികച്ചും കേരളീയ ശൈലിയിലുള്ള വേഷവിധാനങ്ങൾക്ക് ആയിരുന്നു കൂടുതൽ പേരും പ്രാധാന്യം നൽകിയത്.അംഗങ്ങളുടെ കുടുംബങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു, 18 വയസ്സിന് താഴെയും അതിനു മുകളിലും ഉള്ളവർക്ക് പ്രത്യേകം പ്രത്യേകം ആയിരുന്നു ഫാഷൻഷോ മത്സരം സംഘടിപ്പിച്ചത്. കൂടാതെ ഭാര്യഭർത്താക്കന്മാർ ഒന്നിച്ചും, കുട്ടികളോടൊത്ത് കുടുംബമായും പങ്കെടുക്കാൻ സംഘാടകർ അവസരമൊരുക്കിയിരുന്നു. ഏകദേശം നാനൂറോളം പേർ ഇതിൽ മാറ്റുരയ്ക്കാൻ എത്തിയിരുന്നു. കുടുംബമായി ഫാഷൻഷോ അവതരിപ്പിച്ച ലിജോജോസ് ഒന്നാം സ്ഥാനം നേടുകയും, ഒന്നാം സ്ഥാനത്തിന്റെ ട്രോഫി ആയ 55" led tv സ്വന്തമാക്കുകയും ചെയ്തു.

സിറോ മലബാർ സോസൈറ്റി യുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനംചെയ്തു. മലയാളോത്സവം കൺവീനർ സാനി പോൾ, സൊസൈറ്റി ജനറൽ സെക്രട്ടറി ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു. ഫാഷൻ ഷോയുടെ സംഘാടകനായിരുന്ന റോളിൻ ജോസ് നന്ദിയും പറഞ്ഞു.

21 November 2024

Latest News