Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെസിഎ - മാഗ്നം ഇമ്പ്രിൻറ് സർഗോത്സവത്തിനു വർണ്ണാഭമായ തുടക്കം

കെ. സി. എ - മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് 2019 ൻറെ  പ്രൗഢ ഗംഭീരമായ ഉദ്‌ഘാടനം 2019 ഏപ്രിൽ 11 ന് കെ. സി. എ അങ്കണത്തിൽ വെച്ച് നടന്നു. 350 - ൽ പരം ആളുകൾ പങ്കെടുത്ത ഘോഷയാത്രക്ക് ചെണ്ടമേളം, കാവടിയാട്ടം തുടങ്ങിയവ മാറ്റുകൂട്ടി. തുടർന്ന് സർഗോത്സവ് ഹൗസുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

 

കെ. സി. എ അംഗങ്ങൾക്ക് വേണ്ടി മാത്രമായുള്ള സർഗോത്സവ് മാമാങ്കത്തിലെ സാഹിത്യം, കലാ - കായിക മത്സരങ്ങൾ ഏപ്രിൽ 28 ന് ആരംഭിക്കും.

 

കെ. സി. എ - മാഗ്നം ഇമ്പ്രിൻറ് സർഗോത്സവ് 2019 ൻറെ ഉത്‌ഘാടനം മുഖ്യാതിഥിയായ ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ നിർവഹിച്ച ചടങ്ങിൽ, ടൈറ്റിൽ സ്പോൺസർ മാഗ്നം ഇമ്പ്രിൻറ് ഡയറക്ടർ ശ്രീ ജഗതീഷ് ശിവൻ, കെ. സി. എ പ്രസിഡന്റ് - സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി - വർഗ്ഗീസ് ജോസഫ്, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ - വർഗ്ഗീസ് കാരക്കൽ, സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ - ഏബ്രഹാം ജോൺ, സർഗോത്സവ് കൺവീനർ ഷിജു ജോൺ, വൈസ് പ്രസിഡന്റ് നിത്യൻ തോമസ് എന്നിവർ അഭിസംബോധന ചെയ്തു.

 

നേരത്തെ മുഖ്യാതിഥി, കെ.സി.എ ഭാരവാഹികൾ  എന്നിവരുടെ സാന്നിധ്യത്തിൽ കെ. സി. എ പ്രസിഡന്റ് സാർഗോത്സവ് പതാക  ഉയർത്തുകയും തുടർന്ന്  സർഗോത്സവ്  ഗ്രൂപ്പ് ക്യാപ്റ്റന്മാരായ റെൻജി മാത്യു (റെഡ് ബുൾസ്സ്), കെ.ആർ റിച്ചാർഡ് (ഓറഞ്ച് ഹീറോസ്), തോമസ് ജോൺ (ബ്ലൂ ബോക്സേഴ്സ്), അനിൽ ഐസക്ക് (ഗ്രീൻ ആർമി)  എന്നിവർ ചീഫ് ഗസ്റ്റിനെ സല്യൂട്ട് ചെയ്തു ബഹുമാനിക്കുകയും, ഹൗസ്  പതാകകൾ ഉയർത്തുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ്  സർഗോത്സവ്പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അംഗങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു.

 

23 November 2024

Latest News