Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

"സൂര്യ" ബഹ്‌റൈൻ ചാപ്റ്ററിനു വേണ്ടി "മെലൂഹ" എന്ന നൃത്തശില്പം വേദിയിൽ എത്തുന്നു ...

മഹാ സംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാ പൈതൃകമാണ് മെലൂഹൻ സംസ്‍കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ."നടന" എന്ന പേരിൽ അറിയപ്പെടുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ഒരു കൂട്ടായ്‌മയാണ്‌ "സൂര്യ" ബഹ്‌റൈൻ ചാപ്റ്ററിനു വേണ്ടി "മെലൂഹ" എന്ന നൃത്തശില്പം വേദിയിൽ എത്തിക്കുന്നത്. 2020 ജനുവരിയോട് കൂടി അരങ്ങിലെത്തുന്ന ഈ നൃത്ത ശിൽപ്പത്തിന്റെ ആശയം, രചന, നൃത്താവിഷ്കാരം, സംവിധാനം എന്നിവ നിർവഹിക്കുന്നത് ശ്രീമതി വിദ്യാശ്രീകുമാറാണ്. പാലക്കാട് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന ഈ നൃത്തനാടകത്തിന്റെ ഗാനരചന ഡോ. ആർ. എൽ. സംബത്ത്‌ കുമാറും, ക്രിയേറ്റീവ് ഡയറക്റ്ററായി അച്ചു അരുൺ രാജും പ്രവർത്തിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ സ്മിത വിനോദും, അഭിനേത്രിയും ബഹ്‌റൈനിലെ പ്രശസ്ത നർത്തകിയുമായ നൃത്ത സംവിധായികയുമായ നീതു ജനാർദ്ദനനും റിയാലിറ്റി ഷോകളിൽ തരംഗമായി മാറിയ പ്രശസ്ത നർത്തകി കുമാരി മാളവിക സുരേഷുമാണ്.

5 April 2025