Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണവും ഫ്രൂട്ട്സും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റിയുടെ കീഴിൽ സകയ്യ റസ്റ്റോറന്റ്, ഫുഡ് സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈദ് ഗിഫ്റ്റ് എന്ന പേരിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. മുന്നൂറ് കിറ്റുകളാണ് മനാമയുടെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ റൂമുകളിൽ എത്തിച്ചു നൽകിയത്. ഐ സി എഫ് സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ സലാം പെരുവയലിന്റെ നേതൃത്വത്തിൽ ഷംസു മാമ്പ, ഹംസ മഞ്ചേശ്വരം, അബ്ദുള്ള, അസീസ് ചെറൂമ്പ,ഹാഷിം എന്നിവർ വിതരണത്തിൽ പങ്കാളികളായി. ഐ സി എഫ് നാഷണൽ നേതാക്കളായ വിപികെ അബൂബക്കർ ഹാജി, അഷ്‌റഫ് ഇഞ്ചിക്കൽ, ഷമീർ പന്നൂർ, ഷംസു പൂക്കയിൽ സംബന്ധിച്ചു.

20 April 2024

Latest News