Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസ ലോകത്തോട് വിട- കെ. സതീന്ദ്രന് സമുജ്വല യാത്ര അയപ്പ് ഇന്ന്

Repoter: ജോമോൻ കുരിശിങ്കൽ

മനാമ ; മുപ്പത്തിയേഴു വർഷത്തെ സുദീർഘമായ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ശേഷം , പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി പോകുന്ന ബഹ്‌റൈൻ പ്രതിഭയുടെ സമുന്നത നേതാവും , ബഹ്‌റൈൻ സാമൂഹ്യ പൊതു രംഗത്തെ സജീവ വ്യക്തിത്വവും ആയ കെ സതീന്ദ്രന് ന്ന് വൈകിട്ട് 8 മണിക്ക് ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് സമുജ്വല യാത്ര അയപ്പ് നൽകുന്നു . 1982 ഇത് ജി പി സക്കറിയാസ് എന്ന കമ്പനിയിൽ ജോലിക്കാരനായി എത്തിയ സതീന്ദ്രൻ തന്റെ മുപ്പത്തി ഏഴു വർഷത്തെ സേവനവും ഈ കമ്പനിയിൽ തന്നെ ആണ് വിനിയോഗിച്ചത് . സീനിയർ പർച്ചേസ് ഓഫീസർ ആയാണ് അദ്ദേഹം വിരമിക്കുന്നത് . നാട്ടിൽ യുവതാണ് വിദ്യാർത്ഥി കാലഘട്ടത്തിൽ പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച സതീന്ദ്രൻ മുപ്പതു വർഷത്തിലധികം ആയി ബഹ്‌റൈൻ പ്രതിഭയോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . പ്രതിഭ ആർട്സ് സെക്രെട്ടറി , ട്രഷറർ , ഓഡിറ്റർ , പ്രസിഡണ്ട് , സെക്രെട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളിലൂടെ ആണ് അദ്ദേഹം തന്റെ പൊതു പ്രവർത്തനം നാളിതു വരെ തുടർന്ന് വന്നത് . അതോടൊപ്പമ നോർക്ക , ഐ സി ആർ എഫ് അംഗം ,ഐ സി ആർ എഫ് വൈസ് ചെയർമാൻ , ഐ സി ആർ എഫ് ലേബർ വെൽഫെയർ കോർഡിനേറ്റർ , സ്‌പെക്ടറായുടെ വിവിധ കാലയളവുകളിലെ സംഘാടകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു .കൈരളി ചാനൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പരിപാടി ആയ പ്രവാസ ലോകത്തിന്റെ ബഹ്‌റൈൻ പ്രതിനിധിയായും നിരവധി വര്ഷം സേവനം അനുഷ്ടിച്ചു . ഈ കാലയളവിൽ നൂറു കണക്കിന് ആലംബ ഹീനർക്കു അത്താണി ആയി പ്രവർത്തിക്കുവാൻ കഴിഞ്ഞ ചാരിതാർഥ്യവും ആയാണ് ആദേശം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത് . സ്വന്തം കുടുംബവും ആയി യാതൊരു ബന്ധവും ഇല്ലാതെ ബഹറിനിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒട്ടനവധി പ്രവാസികൾ പ്രവാസ ലോകത്തിന്റെ ശ്രമഫലം ആയി നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട് . ഇപ്പോൾ അദ്ദേഹം നോർക്ക യുടെ ചുമതല കൂടി നിർവഹിച്ചു പോരുന്നു . ഇതിലൂടെ നൂറുകണക്കിന് പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങൾ ആക്കുവാനും , നോർക്ക രെജിസ്ട്രേഷനിലൂടെ ഐഡന്റിറ്റി കാർഡ് ലഭ്യമാക്കുവാനും കഴിഞ്ഞു .പ്രതിഭ ഹെൽപ്പ് ലൈൻ സജീവ പ്രവർത്തകനായ അദ്ദേഹം വർഷങ്ങൾ ആയി ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി കമ്മിറ്റിയിലും പ്രവർത്തിച്ചു വരുന്നു . രണ്ടു തവണ ബഹ്‌റൈൻ കേരളീയ സമാജം ട്രെഷറർ ആയും കലാകാലങ്ങൾ ആയി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിവിധ സബ് കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട് .
തലശേരി കോടിയേരി സ്വദേശി ആയ സതീഡ്രൺ സകുടുംബം ആണ് ബഹറിനിൽ കഴിഞ്ഞു വന്നത് . ഭാര്യ മിനി സതീന്ദ്രൻ ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ പ്രസിഡന്റ് സെക്രെട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു . മക്കൾ സുമിത് , നിജിത് . ലിജിത് എന്നിവർ ബഹ്‌റിനിൽ തന്നെ ആണ് വിദ്യാഭാസം നേടിയത് അധ്യഹത്തിന്റെ സഹോദരങ്ങൾ ആയ വത്സരാജ് , മോഹൻ എന്നിവരും ബഹറിനിൽ പ്രവാസി ആയി ജോലി ചെയ്തിരുന്നു . ബഹ്‌റൈൻ പ്രതിഭയുടെ സജീവ പ്രവർത്തകനും റിഫ യൂണിറ്റ് ഭാരവാഹിയും ആയിരുന്ന വത്സരാജ് ഏതാനും വർഷങ്ങ്ൾക്ക് മുൻപ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു .
ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ഇന്ന് നടക്കുന്ന യാത്ര അയപ്പിൽ ബഹ്‌റൈൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും . സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ ഉള്ള സംഘാടക സമിതി ആണ് ഇതിനായി പ്രവർത്തിക്കുന്നത് . യാത്ര അയപ്പ് സമ്മേളനം ബഹ്‌റൈൻ പ്രതിഭ വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്യും . ബഹ്‌റിൻ പ്രതിഭയുടെ സീനിയർ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും . യാത്ര അയപ്പ് യോഗത്തിൽ എല്ലാ പ്രതിഭ കുടുംബങ്ങളും
അഭ്യുദയ കാംക്ഷികളും പങ്കെടുക്കണം എന്ന് ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ , സെക്രെട്ടറി ഷെരിഫ് കോഴിക്കോട് എന്നിവർ അഭ്യര്ത്ഥിച്ചു

25 April 2024

Latest News