Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈനിലെ എറണാകുളം ജില്ലാനിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഓണസദ്യ നടത്തി

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്റൈനിലെ എറണാകുളം ജില്ലാനിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഓണസദ്യ നടത്തി.പ്രസിഡന്റ് പി.വി. രമേശിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു.

എറണാകുളം നഗരത്തിന്റെ വികസനത്തോടൊപ്പം അതിന്റെ പാരിസ്ഥിതിക സംരക്ഷണം കൂടി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വവും അതിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.


പ്രമുഖ സീരിയൽ/സിനിമാതാരം ഡിനി ഡാനിയൽ വിശിഷ്ടാതിഥിയായിരുന്നു.

സെക്രട്ടറി പത്മകുമാർ മേനോന് സ്വാഗതവും, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പാട്രൺ മാണിക്ക മേനോൻ എന്നിവർ ആശംസയും, ജയശങ്കർ നന്ദിയും നേർന്ന ചടങ്ങ് രമ്യ സുജിത് നിയന്ത്രിച്ചു. അംഗങ്ങൾക്കായുള്ള ക്വിസ് മത്സരം, സംഘഗാനം, തുടർന്ന് ഓണസദ്യയും നടന്നു.

26 April 2024

Latest News