Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെസിഎ ഓണം പൊന്നോണം 2019 സംഘാടക സമിതി രൂപീകരിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ "ഓണം പൊന്നോണം 2019" നടത്തിപ്പിനുവേണ്ടി വിപുലമായ 50 അംഗ സംഘാടക സമിതിയുടെ രൂപീകരണവും വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് വച്ച് നടന്നു.

സെപ്റ്റംബർ 5 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം മുഖ്യാതിഥിയായി ശ്രീകുമാരൻതമ്പി എത്തിച്ചേരുന്നു എന്നതും ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപരം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നതും ആണെന്ന് പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ പറഞ്ഞു.

ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ ശ്രീ. ജോഷി വിതയത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, രക്ഷാധികാരി ശ്രീ. പി. പി. ചാക്കുണ്ണി, കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.. വർഗീസ് കാരക്കൽ, സ്പോൺസർഷിപ് കമ്മിറ്റി കൺവീനർ ശ്രീ. ജോസ് കെ. പി. തുടങ്ങിയവർ സംസാരിച്ചു. ചാരിറ്റി ഹെഡ്, ഓണസദ്യ കൺവീനറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, കെസിഎ യുടെ ജൂബിലി വർഷത്തിൽ കെസിഎ അംഗങ്ങളോടൊപ്പം ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിൽപ്പരം തൊഴിലാളി സുഹൃത്തുക്കൾക്ക് ഓണസദ്യ ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്നും അതിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പറഞ്ഞു.തുടർന്ന് ഓണസദ്യക്ക് വേണ്ടിയുള്ള ഡോണർ പാസ്സ് ലോഞ്ചിങ്, വിതരണം എന്നിവയും നടന്നു. സീനിയർ അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.

24 April 2024

Latest News