Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി

തൃശൂര്‍ ജില്ലയിലെ തളിയില്‍ നിര്‍ദ്ദന കുടുംബത്തിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ സമര്‍പ്പണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു. ഉമ്മയും പഠിക്കുന്ന മുതഅല്ലിമുകളായ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ദൈനംദിന ജീവിതം പോലും ഭാരമായി മാറിയ ഈ കുടുംബത്തിന്റെ വാടകവീട്ടില്‍ നിന്നുള്ള മോചനം സാധ്യമാക്കിയ ഐ.സി.എഫിനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണെന്ന് കുടുംബം അറിയിച്ചു. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂര്‍ ജില്ല പ്രസിഡന്റ് താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ താക്കോല്‍ദാനം നിർവഹിച്ചു. മുഹ്‌യുദ്ധീന്‍ സഖാഫി വരവൂര്‍ (വൈസ് പ്രസിഡന്ഡന്റ് കേരള മുസ്ലിം ജമാഅത്ത്) കെ.സി. സൈനുദ്ധീന്‍ സഖാഫി (പ്രസിഡന്റ് ഐ.സി.എഫ് ബഹ്‌റൈന്‍), ഹംസ അന്‍വരി മോളൂര്‍ (ഖത്തീബ് തളി ജുമാമസ്ജിദ്) എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി.

 

26 April 2024

Latest News