Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെഎംസിസി അഹ്‌ലൻ റംസാൻ പ്രഭാഷണം മെയ് 3 ന്

ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം മെയ് 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ ഉസ്താദ് അബ്ദുല്ല സലിം വാഫി അഹ്‌ലൻറംസാൻ പ്രഭാഷണം നടത്തും. കെഎംസിസി പ്രസിഡന്റ്‌ എസ് വി ജലീൽ, അസൈനാർ കളത്തിങ്കൽ, സമസ്ത പ്രസിഡന്റ്‌ സയ്യിദ് ഫക്രുദീൻ തങ്ങൾ, തുടങ്ങിയവർ പങ്കെടുക്കും,
അഹ്‌ലൻ റംസാൻ പ്രഭാഷണ പോസ്റ്റർ കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പ്രകാശനം ചെയ്തു,

ജില്ലാ കെഎംസിസി യുടെ വിഷൻ 33 ന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ തുടർച്ചയായാണ് മൂന്നാമത് അഹ്‌ലൻ റമദാൻ പരിപാടി ഈ വർഷവും നടത്തപ്പെടുന്നത്. പരിപാടി യിൽ കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷ പ്രഖ്യാപനം നടത്തും.

പരിപാടിയുടെ വിജയത്തിയി വിപുലമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതായി ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങളും അതോടൊപ്പം പരിപാടിയിൽ പങ്കെടുത്തു അവിസ്മരണീയമാക്കുന്നതിനും, വിജ്ഞാനത്തിന്റെ സദസ്സിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ് എ പി ഫൈസലും, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അറിയിച്ചു.

5 April 2025

Latest News