Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ കാമ്പയിന്‍ മനാമ ഏരിയ സംഗമം സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയവുമായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിെൻറ ഭാഗമായി മനാമ ഏരിയ സംഘടിപ്പിച്ച കുടുംബ സംഗമം അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. മാധവന്‍ കല്ലത്ത് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ശാന്തിയും സമാധാനവും സാധ്യമാകുന്നത് കുടുംബത്തിെൻറ കെട്ടുറപ്പ് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ശരിയായ വിധത്തില്‍ വളര്‍ത്തുകയും അവരെ ധര്‍മനിഷ്ടയുള്ളവരാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. സമൂഹത്തില്‍ കാണപ്പെടുന്ന അധാര്‍മിക പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഈ കാമ്പയിനെന്നും അദ്ദേഹം ആശംസിച്ചു. ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ബഹ്റൈനില്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍, ഹൃദയാഘാത മരണങ്ങള്‍, കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സിഞ്ചിലെ ഫ്രൻറ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ അധ്യക്ഷത വഹിച്ചു. നൗമല്‍ റഹ്മാന്‍ സ്വാഗതവും ശമീം ജൗദര്‍ നന്ദിയും പറഞ്ഞു.

3 December 2024

Latest News