Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരള എഞ്ചിനീർസ് ഫോറം ഓണാഘോഷം ഒക്ടോബര് 17 &18 നു

Repoter: ജോമോൻ കുരിശിങ്കൽ

2019 കേരള എഞ്ചിനീർസ് ഫോറം രൂപീകൃതമായതിന്റെ പതിനഞ്ചാം വർഷമാണ് .അതുകൊണ്ടു തന്നെ , പതിനഞ്ചാം വാർഷികവും ഓണാഘോഷവും സംയുക്തമായി രണ്ടു ദിവസത്തെ വിപുല പരിപാടികളോടെ ആണ് സംഖടിക്കിപ്പപ്പെട്ടിരിക്കുന്നതു .ഒക്ടോബര് പതിനേഴു ,പതിനെട്ടു തീയതികളിൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്ന പരിപാടികളിൽ , പ്രശസ്ത സിനിമ താരം പദ്മപ്രിയയുടെ നൃത്തനൃത്യങ്ങളും , സച്ചിൻ വേരിയർ നേതൃത്വത്തെ കൊടുക്കുന്ന ഗാനമേളയും മുഖ്യ ആകർഷണങ്ങൾ ആണ് .റിട്ടയേർഡ് ജസ്റ്റിസ് കമൽ പാഷ മുഖ്യ അതിഥി ആയി പങ്കെടുക്കുന്ന പ്രസ്തുത പരിപാരികളിൽ പ്രശസ്ത മിമിക്രി കലാകാരനും സിനിമ സംവിധായകനുമായ രമേശ് പിഷാരോടി , പദ്മപ്രിയ എന്നിവർ വിശിഷ്ട അതിഥികളായും പങ്കെടുക്കും . സച്ചിന്റെ നേതൃത്വത്തിലുള്ള ഗാനമേളയിൽ പ്രശസ്ത ഗായിക ആൻ ആമി പങ്കെടുക്കുംഒക്ടോബര് 18 നു ഓണസദ്യയും KEEN4 ബാൻഡും ഓണത്തിന്റെ ഗൃഹാതുരത സമ്മാനിക്കുന്ന വിവിധ പരിപാടികളും അവതരിപ്പിക്കപ്പെടുന്നു

" എഴുനൂറ്റി അൻപതിൽ പരം മലയാളി എഞ്ചിനീയർ മാരുടെ കൂട്ടായ്മയായ KEEN4 ഇക്കുറി വൈവിധ്യമായ പ്രവർത്തനങ്ങളുമായി സമൂഹത്തിൽ സജീവമാവുകയാണ് . സ്കൂൾ വിദ്യാർഥികൾക്കായി എഞ്ചിനീയറിംഗ് AWARENESS ക്ലാസുകൾ, എഞ്ചിനീയറിംഗ് ക്വിസ് എന്നിവ വരും മാസങ്ങളിൽ KEEN4 സംഘടിപ്പിക്കുന്നുണ്ട് . സ്പെൽ ബീ , റോബോട്ടിക് ഷോ എന്നീ മുൻകാല വിജയങ്ങളായ പരിപാടികളുടെ തുടർച്ച ഈ വർഷവും ഉണ്ടാകും .
പദ്മപ്രിയ , കമൽ പാഷ , സച്ചിൻ വാരിയർ എന്നിവരെ അവതരിപ്പിക്കുന്നതിലൂടെ കലാപ്രവർത്തനവും വിദ്യാഭ്യാസവും പരസ്പര പൂരകങ്ങൾ ആയി ജീവിത വിജയം നേടിയ പ്രതിഭകളുടെ അനുഭവ സമ്പത്തു പുതു തലമുറക്കും സമൂഹത്തിനും കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്‌ഷ്യം keen4 നു ഉണ്ട് " പ്രസിഡന്റ് EK പ്രദീപൻ അറിയിച്ചു
' കേരള എഞ്ചിനീർസ് ഫോറത്തിന്റെ ലക്‌ഷ്യം എഞ്ചിനീയർ മാരെ കാലഘട്ടത്തിന്റെ മാറ്റങ്ങൾ update ചെയ്യിച്ചു കൂടുതൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുക എന്നതാണ് . കൂടാതെ , എഞ്ചിനീയറിംഗ് ഐച്ഛിക വിഷയം ആയി എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മേഖലയെ കുറിച്ചും അതിന്റെ സാമൂഹ്യ നീതിയെക്കുറിച്ചും ബോധവാന്മാരാക്കുക എന്നത് കൂടിയാണ് . ഈ മേഖലയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട് എന്ന് keen4 തിരിച്ചറിയുന്നുനമ്മുടെ വിശിഷ്ട അതിഥികൾ ആയി പങ്കെടുക്കുന്ന പദ്മപ്രിയ സിനിമ താരം എന്നതിലുപരി ഉപരി വിദ്യാഭ്യാസം പാരിസ്ഥിക ശാസ്ത്രത്തിൽ നേടിയ പ്രതിഭയാണ് . ജസ്റ്റിസ് കമൽ പാഷ ആകട്ടെ നീതിബോധത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും പ്രചാരകനും .സച്ചിൻ എഞ്ചിനീയർ തന്നെയാണ് ; വൈദഗ്ധ്യം സംഗീതത്തിലെങ്കിലും ; SPB യെ പോലെ .രമേശ് പിഷാരടോയ്‌ ആകട്ടെ മിമിക്രി എന്ന കലാരൂപത്തെ സാമൂഹ്യ വിമർശനത്തിന്റെ മേഖലയാക്കിയ , വിജയം നേടിയ കലാകാരൻ സിനിമ സംവിധായകൻ
ഇവരെ അവതരിപ്പിച്ചുകൊണ്ട് ഈ ബ്രഹത്തായ ഓണ വാർഷിക പരിപാടി സംഘടിപ്പിക്കാൻ keen4 നു പ്രചോദനം , അതിന്റെ സാമൂഹ്യ പ്രതിപാതിയാണ് . ഏവരുടെയും സഹായങ്ങൾ അഭ്യർത്ഥിക്കുന്നു " സെക്രട്ടറി ബിനോയ് എബ്രഹാം അറിയിച്ചു

27 July 2024

Latest News