Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF

പ്രിയപ്പെട്ട സഹോദരങ്ങളെ .
4 വർഷം മുമ്പ് മനുഷ്യ നന്മയിൽ അതീവ താല്പര്യമുളള ഒരു കൂട്ടം മനുഷ്യരുടെ വിശാലമായ ചിന്തയുടെ രൂപമാണ് BKSF എന്ന വാട്സപ്പ് കൂട്ടായ്‌മ. ജാതി മത രാഷ്ട്രീയ വർഗ വലിപ്പ ചെറുപ്പമില്ലാതെ ഹൃദയത്തിൽ നന്മ നിറഞ്ഞ മനുഷ്യരായി ഇരിക്കാൻ ആണ് BKSF എന്നും ശ്രദ്ധിച്ചു പോന്നത്.
അതിന്റെ വലിയ ഉദാഹരണമാണ് ബഹ്റൈൻ ഇന്ത്യ സോഷ്യൽ ഫോറം എന്ന ആദ്യ കാലത്തിലെ നമ്മുടെ നാമം അത് പോലെ പേരുള്ള എന്നാൽ ഉളളടക്കത്തിൽ വർഗീയ ചായ് വ് കാണിക്കുന്ന മറ്റൊരു കൂട്ടത്തെ അറിയാൻ ഇട വന്നപ്പോൾ സമാന പേര് നമ്മളെയും പൊതു പ്രവാസികൾക്ക് മുമ്പിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട് എന്നറിഞ്ഞ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം എന്നാക്കി മാറ്റിയത്.
കച്ചവടക്കാരും തൊഴിലാളികളും, ഉദ്യോഗസ്ഥരും കൂടി വ്യത്യസത സാംസ്ക്കാരിക-രാഷ്ട്രീയ - സംഘടന ചിന്താഗതിക്കാരും ഒന്നിച്ചു ചേർന്ന് നയിക്കുന്ന ഈ നന്മ കൂട്ടം വലിയ രീതിയിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് , ഈ ഗ്രൂപ്പിനകത്തും പുറത്തുമുള്ള സഹജീവികൾക്കായി അവരുടെ സാമ്പത്തികവും തൊഴിൽ പരവും ആരോഗ്യപരവും ആയ എല്ലാ പ്രയാസങ്ങളെയും കണ്ടറിഞ്ഞു വളരെ കരുതലോടെ അതൊക്കെ ഏറ്റെടുത്തു അതിനുള്ള പരിഹാരം കണ്ട് നമ്മൾ യാത്ര ചെയ്യുകയാണ്. അതിനാൽ സഹജീവികളുടെ ഒരു വലിയ ആത്മ വിശ്വാസമായി തുല്യ നീതിയോടെ പ്രവർത്തിക്കുന്ന സംഘമായി ഇന്ന് ഈBKSF. വളർന്നിരിക്കുന്നു.ഈ മഹാമാരി കാലത്ത് മറ്റെതൊരു പ്രസ്ഥാനങ്ങൾക്കും മാതൃക ആക്കാവുന്ന വിധമാണ് നമ്മൾ പ്രവർത്തിച്ചത്. അക്ഷരാർത്ഥത്തിൽ ഊൺ ഉറക്കമില്ലാതെ നമ്മുടെ പ്രവാസി സഹോദരർക്കൊപ്പം ഇവിടുത്തെ ഭരണ നേതൃത്വത്തിനൊപ്പം നമ്മൾ ഒപ്പം നിന്നു. ഒരു വേള മുന്നിൽ നടന്നു. നമ്മുടെ സഹായ സ്വീകരിച്ചവരുടെ മതമോ സംഘടനയോ രാജ്യമോ നമ്മൾ നോക്കിയില്ല. അസാധാരണ കാലത്തെ നമ്മൾ ഹൃദയം കൊടുത്ത് നേരിട്ടു.ഒരോ മെമ്പർക്കും തുല്യ അവകാശവും കടമയുമാണ് എന്ന അറിവിൽ നമ്മൾ പ്രവർത്തിച്ചു. നമ്മൾ കൂട്ടായി തീരുമാനമടുത്തു.അത് കൂട്ടമായി നടപ്പിലാക്കി. നമ്മൾ പല ചർച്ചകളും സംവാദങ്ങളും നടത്താറുണ്ട്. അതൊക്കെ ഒരിക്കലും വ്യക്തിഹത്യ സംഭവിക്കാതെ പരസ്പര ബഹുമാനം നില നിലനിർത്തികൊണ്ട് മാത്രമാണ്. അങ്ങനെയാണ് പൊതുവെ നമ്മൾ ഓരോ കാര്യവും നന്നായി അവസാനിപ്പിക്കാറ്. നമുക്കറിയാംഇവിടെ ഉള്ള മെമ്പർമാർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ തീർത്തും ഓരോരുത്തരുടെയും വ്യക്തിപരം മാത്രം ആണ് .അതിൽ ഏതെങ്കിലും സംഘടനയുടെയോ മറ്റൊരു വ്യക്തിയുടെയോ സ്വാധീനമോ സമ്മർദ്ദമോ ഇല്ല. എന്നും ഇത് ഒരു പൊതു വാട്സ് ആപ് ഗ്രൂപ്പ് ആയതിനാൽ അതിനുള്ള സ്വാതന്ത്ര്യം മുൻകാലം മുതൽ ഇവിടെ ഉണ്ട് എന്നും എല്ലാവരെയും ഉണർത്തുന്നു. ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്. ഒരിക്കലും ഒരു പ്രേത്യേക കൂട്ടായ്മയേയോ വ്യക്തിയേയോ ഇകഴ്ത്തി കാണിക്കാനോ കരിവാരിതേക്കാനോ *BKSF.എന്ന ഈ പ്രസ്ഥാനം ആരെയും നിയോഗിച്ചിട്ടില്ല. അഥവാ ഏതെങ്കിലും വ്യക്തി നടത്തിയിട്ടുണ്ടെൽ അതിൽ BKSF ഒരിക്കലും ഉത്തരവാദിയുമല്ല.

14 September 2024

Latest News