Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കേരളീയ സമാജം മരണാന്തര ധനസഹായം നൽകി

കോവിഡ് ബാധിച്ച് ബഹറിനിൽ മരണപ്പെടുന്ന മലയാളികളുടെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ ബഹ്‌റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം, 04/08/2020 ന് ബഹറിനിൽ കൊറോണ മൂലം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ സ്വദേശിയായ സജിയുടെ ഭാര്യ ഷീജ സജിയ്ക്ക്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ കൈമാറി. ടി സി വാസു, അജയൻ, ശ്രീനിവാസൻ, സാമിക്കുട്ടി, ലാലു, സന്തോഷ്, ജിതിൻ എന്നീ പ്രാദേശിക സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും സന്നിഹിതരായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിനും ഈ സദുദ്യമത്തിന് കാരണക്കാരായ ഭാരവാഹികൾക്കും സജിയുടെ കുടുംബത്തിന്റെ നിസ്സീമമായ നന്ദി അറിയിച്ചതായി കട്ടിപ്പാറ പഞ്ചായത്തു പ്രസിഡന്റ് ബേബി രവീന്ദ്രൻ പറഞ്ഞു. സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യാൻ കഴിയുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ പറഞ്ഞു.

11 December 2024

Latest News