Fri , Sep 25 , 2020

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു . | ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു |

പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ മറികടന്ന് സ്‌കൂൾ കലണ്ടറിലെ വിവിധ പ്രത്യേക ദിനങ്ങൾ വളരെ ആവേശത്തോടെ ഓൺലൈനിൽ ആഘോഷിച്ചു. ജൂൺ 21 നു റിഫ കാമ്പസിലെ വിദ്യാർഥികൾ  അന്താരാഷ്ട്ര യോഗ ദിനം ഉത്സാഹപൂർവ്വം ആഘോഷിച്ചു.  കുട്ടികൾ അവരുടെ വീട്ടിൽ നിന്നും വിവിധ യോഗാഭ്യാസ മുറകൾ  അവതരിപ്പിച്ചു.   ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന മാതൃദിനത്തിലും പിതൃ ദിനത്തിലും അവർ മാതാപിതാക്കൾക്ക് സ്വയം രൂപകൽപ്പന സ്നേഹ സമ്മാനങ്ങൾ നൽകി. ജൂൺ 5നു   ലോക പരിസ്ഥിതി ദിനത്തിൽ  വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ പൂന്തോട്ടത്തിൽ സസ്യങ്ങൾ നട്ടുനനച്ചു.  ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷികവും ഗണിതശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും അനുസ്മരിച്ചാണ് ദേശീയ ഗണിത ദിനം അവർ ആഘോഷിച്ചത്.  പാഠപുസ്തകങ്ങളിലെ പരീക്ഷണങ്ങളെയും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി ഭൂമിയെ അടുത്തറിയാൻ   ഭൗമദിനം അവസരം നൽകി.   സുരക്ഷ യുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എച്ച്എസ്എസ്ഇ, അച്ചടക്ക വാരം എന്നിവയും കുരുന്നുകൾ ആഘോഷിച്ചു.

‘ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും പഠനത്തിന്റെയും പ്രചോദനാത്മകമായ പരിവർത്തനമാണ്   ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ നടക്കുന്നതെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ആഗോളതലത്തിൽ കോവിഡ് ഇപ്പോൾ ഉയർത്തുന്ന വെല്ലുവിളികളെ തുടർന്ന്  സ്കൂൾ ഓൺലൈൻ പഠനത്തിന്റെ പുതിയ സാധ്യതകളിലേക്ക് വിജയകരമായി മാറിയതായി നടരാജൻ പറഞ്ഞു.
 
ഇന്ത്യൻ സ്‌കൂളിന് എല്ലായ്‌പ്പോഴും ഒരു ഓൺലൈൻ സാന്നിധ്യവും വെർച്വൽ സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെന്നും അത് പഠിതാക്കളുടെ ഹൃദയത്തിലേക്ക്  പഠന അനുഭവം സന്നിവേശിപ്പിക്കുന്നത്  എളുപ്പമാക്കിഎന്നും   സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.

നാലു വയസും    അതിൽക്കൂടുതലുമുള്ള കുരുന്നു പഠിതാക്കൾ ഇപ്പോൾ പുതിയ ഡിജിറ്റൽ സാങ്കേതിക വി ദ്യകളിലൂടെ  പഠനാനുഭവങ്ങൾ സ്വായത്തമാക്കുകയാണെന്നു റിഫ കാമ്പസ്   പ്രിൻസിപ്പൽ  പമേല സേവ്യർ പറഞ്ഞു.   കുട്ടികൾ‌ക്കായുള്ള ഓൺലൈൻ  ക്‌ളാസ് സമയം വിദ്യാർത്ഥികൾ  പരമാവധി ഉപയോഗപ്പെടുത്തുന്നു. ഇക്കാര്യത്തിൽ  രക്ഷാകർതൃ സമൂഹത്തിന്റെ സഹകരണം മാതൃകാപരമാണെന്നും   അവരോട് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പമേല സേവ്യർ  പറഞ്ഞു. ഓൺലൈൻ ക്‌ളാസുകളിലൂടെ പരിസ്ഥിതി ശാസ്ത്രം, അടിസ്ഥാന ഗണിത കഴിവുകൾ, പ്രാദേശിക ഭാഷകൾ, സാംസ്കാരിക അവബോധം, ആവിഷ്കാരം തുടങ്ങിയ മേഖലകളിലുടനീളം വിദ്യാർത്ഥികൾക്ക് അറിവും പ്രധാന കഴിവുകളും  നൽകുന്നു .   ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ കുരുന്നുകൾക്ക് പുതിയ കഴിവുകൾ പകർന്നു നൽകാനും മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാനും ഇന്ത്യൻ സ്‌കൂൾ സ്‌കൂളിനു   സാധിക്കുന്നു. അധ്യാപകരുടെ   പ്രചോദനാത്മക പഠന  വീഡിയോകൾക്കു  സോഷ്യൽ മീഡിയയുടെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരുന്നു. 

25 September 2020

Latest News