Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

IOC& BKSF തൽസമയ കാരുണ്യസഹായഹസ്തം

മനാമയിലെ അൽ ഹംറസിനിമാ തിയേറ്ററിൻ്റെമുൻവശമുള്ള പാർക്കിൽഏകദേശം 4 ദിവസമായി ഭക്ഷണമില്ലാതെ ഉറക്കവും കിടത്തവും പതിവാക്കിയ ആന്ധ്ര സ്വദേശി ബാബു തിക്കാലയെ സാമൂഹ്യ പ്രവർത്തകൻ ഷിജുവിൻ്റെ ശ്രദ്ധയിൽ പെടുകയും വിവരം BKSF ഹെൽപ്പ് ലൈൻ ടീം അംഗങ്ങളായ അമൽദേവിനെയും മണികുട്ടനെയും ധരിപ്പിക്കുകയും തൽസമയം BKSF രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായബഷീർ അമ്പലായിയെയും കൂട്ടി ഗാർഡനിൽ എത്തുകയും വിവരങ്ങൾ ആരായുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽബംഗാളികൾ താമസിക്കുന്ന റൂമിലാണ് താമസിക്കുന്നതെന്നും വാടക കൊടുക്കാത്തതിനാൽ റൂമിൽ നിന്ന് പുറത്താക്കിയപ്പോൾ കോറോണ കാലമായതിനാൽ കേറി കിടക്കാൻ മറ്റൊരു ഇടമില്ലാത്തതിനാൽ ഗാർഡനിൽ അഭയം പ്രാപിച്ചതാണന്നും വിശപ്പടക്കിയിട്ട് ദിവസങ്ങളായി എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹിസ് ഹൈനസ്ശൈഖ് ഖാലിദ് രക്ഷാധികാരിയായ KHK ഹീറോ ഫൗണ്ടേഷൻ വൈസ് പ്രസിഡൻറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡൻ്റുമായ മുഹമ്മത് മൺസൂറിനെ വിവരമറിയിക്കുകയും തൽസമയത്ത് അദ്ദേഹം ഗാർഡനിലെത്തി കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ വർഗീസ് കുര്യനെ ഫോണിൽ ബന്ധപ്പെടുകയും എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി അദ്ദേഹത്തിൻ്റെ ബിൽഡിലേക്ക് എല്ലാ സൗകര്യത്തോടെ മാറ്റുകയും ചെയ്തു....ആന്ധ്ര സ്വദേശിയായ ബാബു തിക്കാലയുടെ cpr ചെക്ക് ചെയ്തപ്പോൾ ഒരു വർഷത്തിലേറെയായി വിസ തീരുകയും എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് പറഞ്ഞിതിൻ്റെ അടിസ്ഥാനത്തിൽ ഫ്ലയിറ്റ് സർവീസ് തുടങ്ങിയാൽ നാട്ടിലെത്തിക്കാമെന്നും മറ്റു കാര്യങ്ങൾ എംബസിയെ ബോധിപ്പിക്കാനും തീരുമാനിച്ചു....തൽസമയം എല്ലാ സഹായങ്ങളും നൽകിയ ഡോ വർഗീസ് കുര്യന് ഐഒസി കെ എച് കെ  ഹീറോ ഫൗണ്ടേഷൻ BKSF കമ്യൂണിറ്റി ഹെൽപ്പ് ഡെസ്ക് നന്ദിയും കടപ്പാടും അർപ്പിച്ചു..

12 August 2020

Latest News