Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

നാട്ടിൽ നിന്നും മരുന്നുകൾ കൊറിയർ വഴി എത്തിത്തുടങ്ങി

നോർക്കയും കൊറിയർ കമ്പനിയായ dhl മായി ചേർന്നു നാട്ടിൽ നിന്നും മരുന്നുകൾ വ്യക്തികൾക്ക് എത്തിച്ചുകൊടുന്ന പദ്ധതി പ്രകാരം പലർക്കും മരുന്നുകൾ ലഭ്യമായി തുടങ്ങി.
 
നോർക്ക ഹെല്പ് ഡിസ്കിലൂടെ ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലയിലെയും dhl  കോണ്ടാക്ട് നമ്പറുകൾ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ മരുന്നുകൾ എത്തിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്യുന്നതായാണ് മനസ്സിലാവുന്നത്.
മരുന്നുകൾ അയക്കുന്ന ആളിന്റേയും മരുന്ന് ഇവിടെ സ്വീകരിക്കുന്ന ആളിന്റേയും വ്യക്തമായ മേൽവിലാസങ്ങളും ഡോക്ടർ നൽകിയ മരുന്നിന്റെ കുറിപ്പിന്റെ കോപ്പിയും നിർബന്ധമാണ്. കൊറിയർ കമ്പനി ആയതിനാൽ തന്നെ അവർ പൈസ ഈടാക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ ഇവിടെ ലഭിക്കുന്ന മരുന്നുകൾ ആണെങ്കിൽ അവ കൊണ്ടുവരുന്നതിന് മുൻപായി നാട്ടിൽ നിന്നും കൊണ്ടുവരുമ്പോഴുണ്ടാകുന്ന ചിലവും ഇവിടെ നിന്ന് വാങ്ങുമ്പോഴുണ്ടാകുന്ന ചിലവും തമ്മിൽ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും എന്ന് നോർക്ക ഹെല്പ് ഡെസ്ക് അറിയിച്ചു. അത് പോലെ തന്നെ നിരോധിത മരുന്നുകളുടെ ഗണത്തിൽ പെടുന്ന മരുന്നുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും നോർക്ക ഹെല്പ് ഡെസ്ക് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടെങ്കിൽ മരുന്നുകൾ കൊണ്ടുവരുന്നതിന്നോ മുൻപായി നോർക്ക  ഹെല്പ് ഡെസ്‌കുമായി സഹകരിക്കുന്ന ഡോ. ബാബു രാമചന്ദ്രനെയോ ഡോ. നജീബിനെയോ മറ്റേതെങ്കിലും ഡോക്ടർമാരെയോ ബന്ധപ്പെട്ട് സംശയനിവാരണം നടത്തേണ്ടതാണ്. നോർക്ക ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് മരുന്നുകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റഫീക്ക് അബ്ദുള്ളയെ 38384504   എന്ന നമ്പറിൽ വിളിച്ചും സംശയങ്ങൾ ദൂരീകരിക്കാവുന്നതാണ്. നിരോധിത മരുന്നുകൾ കൊണ്ടുവന്നാൽ നിയമ നടപടികൾ വരെ നേരിടേണ്ടതായി വരുമെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു.

12 August 2020

Latest News