Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നീറ്റ് . റാങ്ക് ജേതാവ് അഫാസിനെ അനുമോദിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

15 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതിയ  അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയിൽ 661 ആം റാങ്ക് ജേതാവ് മുഹമ്മദ് അഫ്ഫാസ് മായഞ്ചേരി യെ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കെഎംസിസി അനുമോദിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന പ്രൗഢമായ അനുമോദന പരിപാടി ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് എസ് വി ജലീൽ ഉത്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ്‌ എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. സമസ്ത ഏഴാം ക്ലാസ്സ്‌ പൊതു പരീക്ഷയിൽ ബഹ്റനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഫാത്തിമ അർഷാദിനെയും അനുമോദിച്ചു .
കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ,
സി കെ അബ്ദുറഹിമാൻ, കുട്ടുസ മുണ്ടേരി ,ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജാഫർ മൈദനി , സിജി ജനറൽ സെക്രട്ടറി ഷിബു പത്തനംതിട്ട , സിബിൻ,
ഹംസ മേപ്പാടി എന്നിവർ ആശംസകളർപ്പിച്ചു. ഒ കെ കാസ്സിം ,അസ്‌ലം വടകര ,ശരീഫ് വില്യാപ്പള്ളി ,നാസർ ഹാജി പുളിയവ് ,പി വി മൻസൂർ ,അഷ്‌റഫ് നരിക്കോട്ടുമ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ഫൈസൽകോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീത്താഴ നന്ദിയും പറഞ്ഞു

27 July 2024

Latest News