Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിങ്ങൾക്കും നാളത്തെ ശബ്ദ താരങ്ങളാകാം !!!

ഈ പവിഴ ദ്വീപിൽ വ്യത്യസ്ഥ പരിപാടികളവതരിപ്പിച്ചു ശ്രദ്ധനേടിയ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 എഫ് ആർ എഫ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ കോൺവെക്സുമായി സഹകരിച്ചു പ്രവാസി കലാപ്രേമികൾക്കായി ബഹ്‌റൈനിൽ ആദ്യമായി "സൗണ്ട് പ്ലീസ്" എന്ന പേരിൽ ഡബ്ബിങ് പരിശീലന കളരി സംഘടിപ്പിക്കുന്നു. സർവ്വാൻ ഫൈബർ ഗ്ലാസ് ആണ് മുഖ്യ പ്രായോജകർ.
ശബ്ദ ശൈലിയിലെ വ്യത്യസ്ത കൊണ്ട് തെന്നിന്ത്യൻ സിനിമാലോകത്തെ നിറസാന്നിധ്യമായ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും പരിശീലകനും ചലച്ചിത്ര താരവുമായ ശ്രീ. ഷോബി തിലകന്റെ നേതൃത്വത്തിലാണ് ഈ കളരി നടത്തപ്പെടുന്നത് .
ഈ വരുന്ന ഏപ്രിൽ 25 , 26 തീയതികളിൽ അദിലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് ഡബ്ബിങ്ങ് വർക്ക് ഷോപ്പും 27 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ശ്രീ ഷോബി തിലകനോടൊപ്പം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ റഫീഖ് റഹ്മാനും സംഘവും നയിക്കുന്ന ഗാനമേളയും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. ബഹ്‌റൈൻ പ്രവാസിയും ഈ വർഷത്തെ ഫിലിം ക്രിട്ടിക് അവാർഡ് ജേതാവുമായ കുമാരി ഓഡ്രി മറിയത്തിനെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും.


പ്രസ്തുത പരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ എല്ലാ കലാ പ്രേമികളെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പ്രസിഡന്റ് ബിജു ജോസഫ്, ജനറൽ സെക്രട്ടറി രഞ്ജിഷ് മുണ്ടക്കൽ, വൈസ് പ്രസിഡന്റ് രവി ആർ പിള്ള, 24 എഫ് ആർ എഫ് ചീഫ് കോഡിനേറ്റർ അരുൺകുമാർ ആർ പിള്ള, വനിതാ വിഭാഗം സെക്രട്ടറി ജയ ഉണ്ണികൃഷ്ണൻ, പ്രോഗ്രാം കൺവീനർ അജികുമാർ എന്നിവർ സംബന്ധിച്ചു.
ഈ ഡബ്ബിങ്ങ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 398 00 143 | 3348 8400 | 3564 6294 | 3386 7615

21 November 2024

Latest News